കാസർകോട്: (www.kasargodvartha.com 11.05.2021) ലോക് ഡൗൺ പശ്ചാത്തലത്തിൽ വീടിനുള്ളിൽ കുടുങ്ങിയവർക്ക് സന്തോഷ വാർത്ത. വാട്‍സ് ആപിലൂടെ സന്ദേശമയച്ചാൽ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നൽകും. സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെയായിരിക്കും വിതരണം.
ഉപഭോക്താക്കള്‍ക്ക് വാട്‍സ് ആപ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി ഗ്രാം വരെയുള്ള സാധനങ്ങള്‍ 10 കി മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്. 20 കി ഗ്രാം തൂക്കത്തിന് രണ്ട് കി മീ വരെ 40 രൂപയും രണ്ട് കി മീ മുതല്‍ അഞ്ച് കി മീ വരെ 60 രൂപയും അഞ്ച് കി മീ മുതല്‍ 10 കി മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും. ഫ്രീ സെയില്‍ സെലിംഗ് റേറ്റിലായിരിക്കും വിതരണം.
വാട്‍സ് ആപ് നമ്പര്‍: 9447732245. (സപ്ലൈകോ പീപിള്‍സ് ബസാര്‍, പഴയ ബസ്സ്റ്റാന്‍ഡ്, കാസര്‍കോട്)
Keywords: Kerala, News, Kasaragod, Top-Headlines, Whatsapp, Shop, COVID-19, Corona, Supplyco, All you have to do is send a message through WhatsApp; Supplyco will deliver the essentials home.