ദുബൈയിലെ എമിറേറ്റ്‌സ് റോഡില്‍ 34 കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

ദുബൈ: (www.kasargodvartha.com 04.05.2021) ദുബൈയിലെ എമിറേറ്റ്‌സ് റോഡില്‍ 34 കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ശാര്‍ജയിലേക്കുള്ള ദിശയില്‍ അല്‍ ഖുദ്‌റ പാലത്തിന് ശേഷമായിരുന്നു അപകടം നടന്നതെന്ന് ദുബൈ പൊലീസ് പറഞ്ഞു. ശക്തമായ പൊടിക്കാറ്റ് കാരണം ഡ്രൈവര്‍മാരുടെ കാഴ്ച ദുഷ്‌കരമായതാണ് അപകടം സംഭവിച്ചത്. 

അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു. മറ്റ് രണ്ട് പേരുടെ പരിക്കുകള്‍ ഗുരുതരമല്ല. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതും അപകടത്തിന് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.

News, Dubai, Gulf, World, Top-Headlines, Accident, Injured, Police, 34 cars involved in pile up accident on Emirates Road in Dubai

Keywords: News, Dubai, Gulf, World, Top-Headlines, Accident, Injured, Police, 34 cars involved in pile up accident on Emirates Road in Dubai

Post a Comment

Previous Post Next Post