Join Whatsapp Group. Join now!
Aster MIMS 10/10/2023

11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു

Young man sentenced to 30 years rigorous imprisonment and fined Rs 1 lakh for unnatural harassment #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.04.2021) 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവിന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കർണാടക ദക്ഷിണ കന്നഡ ജില്ലാ സ്വദേശിയായ അബ്ദുൽ ഹനീഫ (42) യെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പോക്സോ വകുപ്പുകൾ പ്രകാരം 20 വർഷവും പീഡനത്തിന് 10 വർഷവുമാണ് തടവ് ശിക്ഷ വിധിച്ചത്.
                                                                             
Young man sentenced to 30 years rigorous imprisonment and fined Rs 1 lakh for unnatural harassment


2016 മെയ് 31 നാണ് സംഭവം. പുല്ലൂർ വില്ലേജിലെ ഒരു മദ്രസയിൽ അധ്യാപകനായിരിക്കെ പ്രതി 11 വയസുള്ള വിദ്യാർഥിയെ മുറിയിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Keywords: Kasaragod, Kerala, News, Case, Court, Top-Headlines, Pullur, Fine, Young man was sentenced to 30 years rigorous imprisonment and fined Rs 1 lakh.
< !- START disable copy paste -->

إرسال تعليق