അതിഥി തൊഴിലാളികളെയും കയറ്റി പോയ മിനിലോറി മറിഞ്ഞു ഒരു സ്ത്രീ മരിച്ചു; കുട്ടികൾ ഉൾപെടെ നിരവധി പേർക്ക് പരിക്ക്

മംഗളുറു: (www.kasargodvarha.com 05.04.2021) അതിഥി തൊഴിലാളികളെയും കയറ്റി പോയ മിനിലോറി മറിഞ്ഞു ഒരു സ്ത്രീ മരിച്ചു. 35 വയസുള്ള സ്ത്രീയാണ് മരിച്ചത്. കുട്ടികൾ ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ദേശീയപാത 66 ൽ ബ്രഹ്മാവർ ഹേരൂരിലാണ് അപകടം സംഭവിച്ചത്. ഉഡുപ്പിയിലേക്ക് തൊഴിലാളികളെയും കൊണ്ട് പോവുകയായിരുന്നു. 13 പേർക്ക് പരിക്കേറ്റുവെന്നാണ് റിപോർടുകൾ. പരിക്കേറ്റവരെ ഉഡുപ്പി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.                                                                              

Mangalore, Karnataka, News, Accident, Worker, Death, Fish Lorry, Children, Police, Case, National highway, Report, Udupi, Hospital, Woman died when a mini-lorry carrying guest workers overturned; Several people were injured, including children.

യാത്രക്കാർക്കൊപ്പം ഒരു ജനറേറ്ററും കോൺക്രീറ്റ് മിക്സിംഗ് മെഷീനും വാഹനത്തിൽ ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും ലോറിയുടെ ടയറിനടയിൽ കുടുങ്ങുകയായിരുന്നു. 

ബ്രഹ്മാവർ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Keywords: Mangalore, Karnataka, News, Accident, Worker, Death, Fish Lorry, Children, Police, Case, National highway, Report, Udupi, Hospital, Woman died when a mini-lorry carrying guest workers overturned; Several people were injured, including children.

< !- START disable copy paste -->

Post a Comment

Previous Post Next Post