ഉദുമയിലും തൃക്കരിപ്പൂരിലും പരക്കെ ആക്രമണം; സ്ഥാനാർഥിയുടെ കാര്‍ തകര്‍ത്തു; ഡി സി സി ജനറല്‍ സെക്രടറിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും പരാതി

തൃക്കരിപ്പൂർ: (www.kasargodvartha.com 06.04.2021) ഉദുമയിലും തൃക്കരിപ്പൂരിലും പരക്കെ ആക്രമണം. സ്ഥാനാർഥിയുടെ കാര്‍ അടിച്ചു തകര്‍ത്തതായും ബൂത് ഏജൻറുമാരെ ആക്രമിച്ചതായും പരാതി. ഡി സി സി ജനറല്‍ സെക്രടറിയെ കല്ലെറിഞ്ഞ പരിക്കേല്‍പ്പിക്കുകയും ചെയ്തതായും പരാതി.

ചെറുവത്തൂർ കാരിയിൽ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എം പി ജോസഫിന്റെ കാര്‍ അടിച്ചു തകര്‍ത്തതായാണ് പരാതി. മാത്രമല്ല സംഘടിതമായെത്തിയ സി പി എം പ്രവര്‍ത്തകര്‍ ബൂത് ഏജൻറുമാരെ അക്രമിക്കുകയും ചെയ്തതായും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

Widespread attack in Uduma and Thrikkarippur; Candidate's car smashed; DCC General Secretary injured.

സംഭവത്തെ യുഡിഎഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവീനർ അഡ്വ. എം ടി പി കരീം ശക്തമായി അപലപിച്ചു. കള്ള വോടുകൾ തടഞ്ഞതിലുള്ള അരിശം തീർക്കാനാണ് യുഡിഎഫ് ഏജന്റുമാരെ കായികമായി നേരിടുന്നതെന്നും ഇതിനെതിരേ ജനരോഷം ഉയരണമെന്നും എം ടി പി കരീം കുട്ടിച്ചേര്‍ത്തു.

അതിനിടെ പെരിയയില്‍ ഡി സി സി ജനറൽ സെക്രടറി വിനോദ് കുമാർ പള്ളയിൽ വീടിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതിയുയര്‍ന്നു. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡൻറ് ഹകീം കുന്നിൽ, ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവർ ആശുപത്രിയില്‍ കഴിയുന്ന വിനോദ് കുമാർ പള്ളയിൽ വീടിനെ സന്ദര്‍ശിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Trikaripur, Uduma, UDF, Car, Trending, Injured, Widespread attack in Uduma and Thrikkarippur; Candidate's car smashed; DCC General Secretary injured.
< !- START disable copy paste -->


Post a Comment

Previous Post Next Post