മലയോരത്ത് പട്ടികവർഗ കോളനികളിൽ ജനാധിപത്യം ഊട്ടിയുറപ്പിച്ച് കൊളത്തുകാട് ഏകാധ്യാപക സ്‌കൂൾ ബൂതുകൾ

കാസർകോട്: (www.kasargodvartha.com 06.04.2021) മലയോരത്തെ പട്ടികവർഗ കോളനികളിൽ ജനാധിപത്യം ഊട്ടിയുറപ്പിച്ച്
വെസ്റ്റ് എളേരി കൊളത്തുകാട് ഏകാധ്യാപക സ്‌കൂളിലെ ബൂതുകൾ. ഒരു ബൂത് സ്‌കൂൾ കെട്ടിടത്തിലും രണ്ടാമത്തെ ബൂത് സ്‌കൂളിന് മുൻവശത്തായി നിർമിച്ച താൽക്കാലിക ഷെഡിലുമാണ് പ്രവർത്തിക്കുന്നത്.

അതേസമയം ഈ ബൂതിൽ വോട് ചെയ്യാൻ എത്തണമെങ്കിൽ ചെങ്കുത്തായ കയറ്റവും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര വേണം. രണ്ട് കുന്നുകളിലായി 1198 വോടെർമാർ ഈ ബൂതുകളിൽ ഉണ്ട്. ഇതിൽ 30 ശതമാനം പട്ടികവർഗ വോടെർമാരാണ്.

News, Niyamasabha-Election-2021, Kasaragod, Kerala, State, Top-Headlines, Voters list,

എന്നാൽ ദുർഘടമായ പാതകൾ പിന്നിട്ട് ഇവിടെ എത്താനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇവിടുത്തെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മലയോരമേഖലയിൽ പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറുകളിലും ഉച്ചതിരിഞ്ഞ് വെയിൽ താഴ്ന്നതോടെയുമാണ് ആളുകൾ ബൂതിലെത്തി തുടങ്ങിയത്.

ഫ്‌ളയിംഗ് സ്‌ക്വാഡ്, പൊലീസ് തുടങ്ങിയവയുടെ ടീമുകൾ ഓരോ ബൂതുകളിലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്‌ന ബാധിത മേഖലകളിൽ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.

Keywords: News, Niyamasabha-Election-2021, Kasaragod, Kerala, State, Top-Headlines, Voters list, Why single teacher school became polling booth?. < !- START disable copy paste -->


Post a Comment

Previous Post Next Post