എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ച നിലയിൽ

കു​മ്പ​ള: (www.kasargodvartha.com 30.04.2021) പത്താം ക്ലാസ് വിദ്യാർഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേറ്റിന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മകൾ അ​ഷ്മി​ത (15) ആ​ണ് മരിച്ചത്. കു​മ്പ​ള ഗവ. ഹ​യ​ർ സെ​കൻ​ഡ​റി സ്കൂ​ൾ വിദ്യാർഥിനിയാണ്.


Kasaragod, Kerala, News, Kumbala, Dead body, Dead, Well, Student, Examination, Tenth class student found dead in well.

 

വ്യാഴാഴ്ച എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അഷ്മിത വൈകുന്നേരം മുറ്റത്തു തന്നെയുള്ള കിണറ്റിൽ വെള്ളം കോരാൻ പോയിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

തലകറങ്ങി അബദ്ധത്തിൽ വീണതാകാമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. പഠന - പഠ്യേതര വിഷയങ്ങളിൽ മികച്ച പ്രതിഭയായ അഷ്‌മിതയുടെ അപ്രതീക്ഷിത മരണം സഹപാഠികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഒരുപോലെ ഞെട്ടലുളവാക്കി.

ഷ​മ്മി​ത്ത് ഏക സഹോദരനാണ്. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സംസ്കരിച്ചു.

Keywords: Kasaragod, Kerala, News, Kumbala, Dead body, Dead, Well, Student, Examination, Tenth class student found dead in well.

< !- START disable copy paste -->

Post a Comment

Previous Post Next Post