താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാരുടെ സ്‌മരണയിൽ പ്രാർഥനാ സമ്മേളനം ഭക്തി നിർഭരമായി; നഷ്ടമായത് വിനയവും വിജ്ഞാനവും കൈമുതലാക്കിയ പണ്ഡിത പ്രതിഭയെ - കാന്തപുരം

കുമ്പള: (www.kasargodvartha.com 06.04.2021) അന്തരിച്ച താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാർക്ക് വേണ്ടി ഷിറിയ ലത്വീഫിയ്യയിൽ നടന്ന പ്രാർഥനാ സമ്മേളനം ഭക്തി നിർഭരമായി. സമസ്ത പ്രസിഡന്റ് റഹീസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത് വിജ്ഞാനവും വിനയവും മേളിച്ച പണ്ഡിത പ്രതിഭയെയാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പണ്ഡിതരെ സമൂഹത്തിന് സമര്‍പിച്ച അദ്ദേഹം സമസ്ത പണ്ഡിത സഭയുടെ ഏറ്റവും സീനിയറായ സാരഥിയായിരുന്നു. നിരവധി മഹല്ലുകളില്‍ സേവനം ചെയ്ത് നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഉജ്ജ്വല നേതൃത്വമാണ് വഹിച്ചതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Kerala, News, Kasaragod, Death, Religion, Islam, Remembrance, Kanthapuram, A.P Aboobacker Musliyar, Kumbala, Programme, Tajussaria Alikunji Musliar was lost was the scholarly genius who acquired humility and knowledge - Kanthapuram.


സിയാറതിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് തഹ്ലീല്‍ സംഗമത്തിന് നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി തലക്കി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള, എ ബി മൊയ്തു സഅദി ചേരൂര്‍, അബ്ദുർ റഹ്‌മാൻ അഹ്‌സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സിദ്ദീഖ് സഖാഫി ആവളം, മദനി ഹമീദ് കാഞ്ഞങ്ങാട്, ശാഫി സഅദി ശിറിയ, മുന്‍ത്താസലി മംഗലാപുരം, ലത്വീഫ് ഹാജി ഉപ്പള ഗേറ്റ്, മുക്രി ഇബ്രാഹിം ഹാജി, ലൻഡൻ മുഹമ്മദ് ഹാജി, ശാകിര്‍ ഹാജി മംഗലാപുരം, അഹ്‌മദ് അലി ബണ്ടിച്ചാല്‍, താജുദ്ദീന്‍ മാസ്റ്റര്‍, ഫാറൂഖ് പൊസോട്ട്, അശ്‌റഫ് സഅദി ആരിക്കാടി സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇബ്രാഹിം ഫൈസി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Death, Religion, Islam, Remembrance, Kanthapuram, A.P Aboobacker Musliyar, Kumbala, Programme, Tajussaria Alikunji Musliar was lost was the scholarly genius who acquired humility and knowledge - Kanthapuram.
< !- START disable copy paste -->< !- START disable copy paste -->

Post a Comment

Previous Post Next Post