city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്നിരട്ടി ലാഭം കിട്ടുമെന്ന വാക്ക് വിശ്വസിച്ചു ഓൺലൈൻ മാർകെറ്റിൽ പണം നിക്ഷേപിച്ചു; 99 ലക്ഷം കിട്ടാനുള്ളയാൾക്ക് ലഭിച്ചത് 10 ലക്ഷം മാത്രം, പ്രകോപിതനായി 2 യുവാക്കളെ തട്ടിക്കൊണ്ട് പോയെന്ന സംഭവത്തിൽ കാസർകോട് സ്വദേശികൾ ഉൾപെടെ ഏഴ് പേർ മംഗളൂറിൽ പിടിയിൽ

മംഗളുരു: (www.kasargodvartha.com 28.04.2021) ഹൊസങ്കടി, ഉള്ളാൾ കെ സി റോഡ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ കാസർകോട് സ്വദേശികളടക്കം ഏഴ് പേർ മംഗളൂറിൽ പൊലീസ് പിടിയിലായി. യഅഖൂബ് (33), ഉമർ നവാഫ് (24), ശംസീർ (29), മുഹമ്മദ് കൗസർ (41), നൗശാദ് (28), മുഹമ്മദ് റിയാസ് (28) എന്നീ കാസർകോട് സ്വദേശികളും മംഗളൂറിലെ അഹ്‌മദ്‌ ഇക്ബാൽ (33) എന്നയാളുമാണ് അറസ്റ്റിലായത്. ഉള്ളാൾ പൊലീസാണ് ഇവരെ പിടികൂടിയത്.
                                                                                   
മൂന്നിരട്ടി ലാഭം കിട്ടുമെന്ന വാക്ക് വിശ്വസിച്ചു ഓൺലൈൻ മാർകെറ്റിൽ പണം നിക്ഷേപിച്ചു; 99 ലക്ഷം കിട്ടാനുള്ളയാൾക്ക് ലഭിച്ചത് 10 ലക്ഷം മാത്രം, പ്രകോപിതനായി 2 യുവാക്കളെ തട്ടിക്കൊണ്ട് പോയെന്ന സംഭവത്തിൽ കാസർകോട് സ്വദേശികൾ ഉൾപെടെ ഏഴ് പേർ മംഗളൂറിൽ പിടിയിൽ

പ്രതികളിൽ നിന്ന് മൂന്ന് കാർ, ഒരു ബൈക്, 10 മൊബൈൽ ഫോൺ, 2 വാൾ, കത്തി, രേഖകൾ, 120 ഗ്രാമിന്റെ സ്വർണ മാല എന്നിവ പിടിച്ചെടുത്തു.

ഏപ്രിൽ 22 ന് അഹ്‌മദ്‌ അശ്‌റഫ് എന്നയാളെ കെസി റോഡിൽ നിന്നും താമസിയാതെ അശ്‌റഫിന്റെ സുഹൃത്തായ ജാവേദിനെ ഹൊസങ്കടിയിൽ നിന്നും തട്ടിക്കൊണ്ട് പോയി എന്നാണ് കേസ്. ഇരുവരെയും വീട്ടിൽ പൂട്ടിയിട്ട് ആക്രമിച്ചതായും പണവും വസ്‌തുവകകളുടെ രേഖകളും കുടുംബങ്ങളെ വിളിച്ചു ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാൽ തട്ടിക്കൊണ്ട് പോയവർ ഏപ്രിൽ 24 ന് രണ്ടുപേരെയും തലപ്പാടിയിൽ ഉപേക്ഷിച്ചു.

പൊലീസ് പറയുന്നതിങ്ങനെ: പ്രതികളിലൊരാളായ ഇഖ്ബാലിനോട് അശ്‌റഫും ജാവേദും എംസിടി ട്രേഡിംഗ്, ടോൾ ഡീൽ, ക്രിപ്‌റ്റോ കറൻസി, ഫോറെക്‌സ് ട്രേഡിംഗ് എന്നിവയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവർ ഇഖ്ബാലിനെ ബോധ്യപ്പെടുത്തി. തുടർന്ന് ഇഖ്ബാൽ 27 ലക്ഷം രൂപ നിക്ഷേപിച്ചു. ഇതിനായി മറ്റൊരു പ്രതിയായ യഅഖൂബിൽ നിന്നും ഇഖ്ബാൽ അഞ്ച് ലക്ഷം രൂപം കടം വാങ്ങിയിരുന്നു.
                                                                           
മൂന്നിരട്ടി ലാഭം കിട്ടുമെന്ന വാക്ക് വിശ്വസിച്ചു ഓൺലൈൻ മാർകെറ്റിൽ പണം നിക്ഷേപിച്ചു; 99 ലക്ഷം കിട്ടാനുള്ളയാൾക്ക് ലഭിച്ചത് 10 ലക്ഷം മാത്രം, പ്രകോപിതനായി 2 യുവാക്കളെ തട്ടിക്കൊണ്ട് പോയെന്ന സംഭവത്തിൽ കാസർകോട് സ്വദേശികൾ ഉൾപെടെ ഏഴ് പേർ മംഗളൂറിൽ പിടിയിൽ

അശ്‌റഫും ജാവേദും ലാഭമുൾപെടെ 99 ലക്ഷം രൂപ ഇഖ്ബാലിന് നൽകാൻ ഉണ്ടായിരുന്നു. എന്നാൽ അവർ 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും അവർ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ട് പോയത്. ഇതിനായി ഇഖ്ബാൽ ഉമർ നവാഫിന്റെയും സംഘത്തിന്റെയും സഹായം തേടുകയായിരുന്നു. കൊലപാതകം, കവർച ഉൾപെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള സ്ഥിരം കുറ്റവാളിയാണ് ഉമർ നവാഫ്.

Keywords:  Mangalore, Karnataka, News, Top-Headlines, Kidnap, Kasaragod, Arrest, Hosangadi, Ullal, Police, Vehicles, Murder-case, Theft, Seven persons, including Kasargod natives, arrested in Mangalore for kidnapping two youths. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL