കോവിഡ്: നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്: (www.kasargodvartha.com 30.04.2021) കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 29 അർധരാത്രി മുതൽ മെയ് ആറ് അർധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

                                                                                   

Kasaragod, Kerala, News, Kanhangad, Nileshwaram, Kanhangad-Municipality, COVID-19, Section 144 imposed under 23 local self govt. institution limits.

മുൻസിപാലിറ്റികൾക്ക് പുറമെ അജാനൂർ, ബളാൽ, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, മധുർ, മംഗൽപാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Kanhangad, Nileshwaram, Kanhangad-Municipality, COVID-19, Section 144 imposed under 23 local self govt. institution limits.

< !- START disable copy paste -->

Post a Comment

Previous Post Next Post