ഒടുവില്‍ കുടുങ്ങി; വീടുവിട്ട അമ്മായിയപ്പനെയും മരുമകളെയും ചാലക്കുടിയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.04.2021) വീടുവിട്ട അമ്മായിയപ്പനെയും മരുമകളെയും ചാലക്കുടിയിൽ കണ്ടെത്തി. ഏഴ് വയസുള്ള മകനെയും കൂട്ടി 61 കാരനായ അമ്മായിയപ്പനൊപ്പം 33 കാരിയായ യുവതി നാടുവിടുകയായിരുന്നു.                                                                                

Kasaragod, Kerala, News, Kanhangad, Police, Women, Police found young woman and father in law from Chalakkudi.

മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച ഒളിച്ചോട്ടം നടന്നത്. ആംബുലൻസ് ഡ്രൈവറായ യുവാവിൻ്റെ  ഭാര്യയാണ് ഇളയ മകനെയും കൂട്ടി ഭർത്താവിന്റെ പിതാവിനൊപ്പം പോയത്.  10 വയസുള്ള കുട്ടിയെ  ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി വീട് വിട്ടത്.

കാണാതായ ഉടനെ ഇവരുടെ മൊബൈൽ പയ്യന്നൂർ ഭാഗത്തുള്ളതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പയ്യന്നൂരിലെ ലോഡ്ജുകൾ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

61കാരൻ്റെ ഭാര്യയുടെ പരാതിയിലാണ് പൊലിസ് കേസെടുത്ത് സൈബർ സെലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവന്നത്. ഇവർ മറ്റൊരു സിം കാർഡ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസിൽ സഞ്ചരിക്കുന്നതായി മനസ്സിലായി.

ചാലക്കുടി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബസിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. മലയോരത്ത്  ഈ ഒളിച്ചോട്ടം ഏറെ ചർചാ വിഷയമായിരുന്നു.


Keywords: Kasaragod, Kerala, News, Kanhangad, Police, Women, Police found young woman and father in law from Chalakkudi.

< !- START disable copy paste -->

Post a Comment

Previous Post Next Post