പിണറായി ഇരട്ടച്ചങ്കനല്ല, ദുർബലൻ; ബിജെപിക്ക് ജനങ്ങൾ മികച്ച ജന്മദിന സമ്മാനം നൽകും - കെ സുരേന്ദ്രൻ

കാസർകോട്: (www.kasargodvartha.com 06.04.2021) അയ്യപ്പനും ദേവഗണങ്ങളും സർകാരിനൊപ്പമെന്ന പിണറായി വിജയന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ ദൗർബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ല എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുർബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് ഇതെന്നും പിണറായി ഇരട്ടച്ചങ്കനല്ലന്നും സുരേന്ദ്രൻ പറഞ്ഞു.

                                                                             
Kasaragod, Kerala, News, BJP, K.Surendran, LDF, Pinarayi-Vijayan, Top-Headlines, Pinarayi is a weak man; People will give best birthday gift to BJP - K Surendran.


പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്. ശബരിമലയിൽ യുവതികളെ കയറ്റാൻ സർകാർ സംവിധാനങ്ങളാണ് ഒരുക്കിയത്. സർകാർ ആംബുലൻസിലാണ് പൊലീസ് യുവതികളെ ശബരിമലയിലേക്ക് കയറ്റിയത്. അർധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയനും അസുരഗണങ്ങളും ചേർന്ന് സർകാരിന്റെ ആംബുലൻസിൽ പോലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. എന്നിട്ട് അന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേർ കയറിക്കഴിഞ്ഞു വേണമെങ്കിൽ ഒരു ഹർത്താൽ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങൾ മറന്നിട്ടില്ല. ഇപ്പോൾ ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞാൽ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ ഡി എ യ്ക്ക് ശക്തിയുള്ള ഇടങ്ങളിലെല്ലാം മികച്ച പോളിംഗാണ് നടക്കുന്നത്. യുവാക്കളും സ്ത്രീകളും അടക്കം വലിയ നിര ദൃശ്യമാണ്. ഇതെല്ലം ശുഭലക്ഷണമാണ്. ബിജെപി ജന്മദിനത്തിൽ നടക്കുന്ന പോളിങ്ങിൽ ജനങ്ങൾ മികച്ച ജന്മദിനം സമ്മാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.


Keywords: Kasaragod, Kerala, News, BJP, K.Surendran, LDF, Pinarayi-Vijayan, Top-Headlines, Pinarayi is a weak man; People will give best birthday gift to BJP - K Surendran.

< !- START disable copy paste -->

Post a Comment

Previous Post Next Post