അദാനി ഗ്രൂപ് ഏറ്റെടുത്ത മംഗളുറു വിമാനത്താവളത്തിൽ പാർകിംഗ് നിരക്ക് വൻതോതിൽ വർധിപ്പിച്ചു; നിയമങ്ങൾ ലംഘിച്ചാൽ പ്രത്യേക പിഴയും

മംഗളുറു: (www.kasargodvartha.com 30.04.2021) അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർകിംഗ് നിരക്ക് വൻതോതിൽ വർധിപ്പിച്ചു. വിമാനത്താവളം കഴിഞ്ഞവർഷം അദാനി ഗ്രൂപ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർകിംഗ് ഫീസ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

                                                                                  
Karnataka, News, Mangalore, Airport, Fees, Fine, Increase, Parking fee at Mangaluru International Airport hiked.നേരത്തെ കോച് ബസുകൾക്കും ട്രകുകൾക്കും 30 മിനിറ്റ് പാർകിംഗിന് 70 രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇത് അരമണിക്കൂറിന് 300 രൂപയായും രണ്ട് മണിക്കൂറിന് 500 രൂപയായും ഉയർത്തി. മിനി ബസിനും ടെമ്പോയ്ക്കും അരമണിക്കൂറിന് 60 രൂപയുണ്ടായിരുന്നത് 200 രൂപയാക്കി. രണ്ട് മണിക്കൂർ പാർക് ചെയ്താൽ 350 രൂപ നൽകണം.

ടാക്‌സി കാറുകൾ 30 മിനുറ്റ് വരെ മുമ്പുള്ള 55 രൂപയ്ക്ക് പകരം 60 രൂപ നൽകണം. സ്വകാര്യ കാറുകൾക്ക് അരമണിക്കൂർ വരെ 90 രൂപയാണ് പുതുക്കിയ നിരക്ക്. ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തി.

24 മണിക്കൂർ പാർകിംഗിനും നിരക്ക് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഏതെങ്കിലും പാർകിംഗ് നിയമങ്ങൾ ലംഘിച്ചാൽ പ്രത്യേക പിഴയും ഈടാക്കും. നിയമലംഘനത്തിനുള്ള പിഴ ബസുകൾക്കും ടെമ്പോകൾക്കും കാറുകൾക്കും 500 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 250 രൂപയുമാണ്.

കോവിഡിന്റേയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സമയത്തുള്ള നിരക്കിലെ വൻ വർധന യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


Keywords: Karnataka, News, Mangalore, Airport, Fees, Fine, Increase, Parking fee at Mangaluru International Airport hiked.< !- START disable copy paste --> 

Post a Comment

Previous Post Next Post