Join Whatsapp Group. Join now!
Aster MIMS 10/10/2023

ദക്ഷിണ കന്നഡയിൽ ഓക്‌സിജൻ ആവശ്യം ഉയരുന്നു; രൂക്ഷമായാൽ വ്യവസായ ആവശ്യത്തിനുള്ളവ വെട്ടിക്കുറക്കും; ഓക്സിജൻ എത്തിക്കുന്നവരിൽ കേരളവും

Oxygen demand rises in Dakshina Kannada; In severe cases, industrial use will be decreased#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 23.04.2021) കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ തീരദേശ ജില്ലകളിൽ ഓക്സിജന്റെ ആവശ്യം കുത്തനെ ഉയർന്നു. നിലവിൽ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നില്ലെങ്കിലും ആശങ്ക ഉയർന്നിട്ടുണ്ട്. മംഗളുറു വെൻ‌ലോക് ആശുപത്രിയിലും എട്ട് മെഡികൽ കോളജുകളിലും ഓക്സിജൻ സംഭരണ ​​പ്ലാന്റുകളുണ്ട്. ഇവിടങ്ങളിൽ 15 ദിവസത്തേക്കുള്ള ഓക്സിജൻ സംഭരിച്ചിട്ടുണ്ട്.

Oxygen demand rises in Dakshina Kannada; In severe cases, industrial use will be decreased; Kerala is one of the suppliers of oxygen

ദക്ഷിണ കന്നഡയിൽ 6,000 ക്യുബിക് ലിറ്ററും ഉഡുപ്പിയിൽ 4,000 ക്യുബിക് ലിറ്ററുമാണ് ഇപ്പോൾ ഓക്‌സിജൻ ആവശ്യമുള്ളത്. ദക്ഷിണ കന്നഡ ജില്ലയിൽ രണ്ട് യൂണിറ്റുകളുണ്ട്. ഇതിൽ ഒന്നിലേക്ക് കേരളത്തിൽ നിന്നാണ് ഓക്‌സിജൻ എത്തിക്കുന്നത്. ദ്രാവക രൂപത്തിൽ ഓക്സിജൻ കൊണ്ടുവന്ന് ഇവിടെ നിറയ്ക്കുകയാണ് ചെയ്യുന്നത്. മറ്റൊരു യൂണിറ്റിൽ പ്രകൃതി വായുവിന്റെ സാന്ദ്രീകരണത്തിലൂടെ ഓക്സിജനെ വേർതിരിച്ചെടുത്ത് നിറയ്ക്കുന്നു. ഈ രണ്ട് ജില്ലകളിലെ മിക്ക ആശുപത്രികളിലേക്കും ഇവിടെ നിന്നാണ് ഓക്സിജൻ നൽകുന്നത്.

കോവിഡിന് മുമ്പ് ചില ആശുപത്രികൾ 20 സിലിൻഡർ ശേഷിയുള്ള കണ്ടെയ്നർ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ഏറ്റവും ശക്തമായ സമയത്ത് പ്രതിദിനം നാല് കണ്ടെയ്നർ വരെ ഉപയോഗിച്ചിരുന്നു. എല്ലാ ആശുപത്രികളിൽ നിന്നും ഓക്സിജന്റെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും നിലവിൽ ഒരു കുറവുമില്ലെന്നും ഓക്സിജൻ വിതരണക്കാർ പറയുന്നു. ദ്രാവക ഓക്സിജനും മറ്റ് വസ്തുക്കളും യഥാസമയം ലഭ്യമാണെങ്കിൽ വിതരണം ഒരു പ്രശ്നമാകില്ലെന്നും അവർ പറഞ്ഞു.

വെൽഡിംഗ്, കടിംഗ്, ഫാബ്രികേഷൻ തുടങ്ങിയ വിവിധ വ്യവസായ ആവശ്യങ്ങൾക്കും ഓക്സിജൻ സിലിൻഡറുകൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് കാലയളവിൽ ഓക്സിജന്റെ കുറവുണ്ടായപ്പോൾ ആശുപത്രികളിൽ വ്യാവസായിക ഓക്സിജൻ സിലിൻഡറുകൾ ഉപയോഗിക്കാൻ സർകാർ നിർദേശിച്ചിരുന്നു. നിലവിൽ വ്യവസായ ആവശ്യങ്ങൾക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. ആശുപത്രികളിൽ ഓക്‌സിജന് ക്ഷാമം ഉണ്ടായാൽ വ്യവസായങ്ങൾക്കുള്ള ഓക്‌സിജൻ വെട്ടിക്കുറച്ച് ആശുപത്രികൾക്ക് നൽകും. ഓക്സിജന്റെ കുറവില്ലെന്നും മംഗളൂറിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജനിൽ നിന്നാണ് ആവശ്യം നിറവേറ്റുന്നതെന്നും ജില്ലാ ഡെപ്യൂടി കമീഷണർ ഡോ. രാജേന്ദ്ര കെ വി പറഞ്ഞു.

Keywords: Karnataka, News, Mangalore, Top-Headlines, COVID-19, Corona, Mask, Treatment, Oxygen demand rises in Dakshina Kannada; In severe cases, industrial use will be decreased; Kerala is one of the suppliers of oxygen.
< !- START disable copy paste -->


إرسال تعليق