Join Whatsapp Group. Join now!
Aster MIMS 10/10/2023

മോടോർ വാഹന വകുപ്പിൻ്റെ ഓപെറേഷൻ ഗ്രീനിന് തുടക്കമായി; കാസർകോട്ടും നിൽപ് യാത്രക്കാർക്ക് വിലക്ക്

Operation Green of the Department of Motor Vehicles begins; Standing passengers banned in Bus#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 17.04.2021) മോടോർ വാഹന വകുപ്പിൻ്റെ ഓപെറേഷൻ ഗ്രീനിന് കാസർകോട്ടും തുടക്കമായി. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ദക്ഷിണമേഖലാ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം കേരളത്തിലെ അന്തരീക്ഷ വായു നിലവാരം വർധിപ്പിക്കുന്നതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലുമായി വിവിധ കർമ പദ്ധതികൾ നടപ്പാക്കാൻ സർകാരിനോട് നിർദേശിച്ചിരിക്കുകയാണ്.

ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്.

ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 15 മുതൽ 30 വരെ കാസർകോട് മോടോർ വാഹന വകുപ്പ് 'ഓപെറേഷൻ ഗ്രീൻ അവയർനെസ്' എന്ന പേരിൽ പ്രത്യേക വാഹന പരിശോധനകൾ നടത്തുന്നതിന് തുടക്കമായി.

ഇത് കൂടാതെ മെയ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും. മോടോർ വാഹന ചട്ടം 115 (7): എല്ലാ വാഹനങ്ങളിലും ഗവ: അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർടിഫികെറ്റ് ഉണ്ടായിരിക്കണം.

Operation Green of the Department of Motor Vehicles begins; Standing passengers banned in Bus

മോടോർ വാഹന ചട്ടം 116 (1): ഒരു വാഹന പരിശോധനാ ഉദ്യോഗസ്ഥൻ പി യു സി സർടിഫികെറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ വാഹന പരിശോധനാ ദിവസം മുതൽ ഏഴ് ദിവസത്തിനകം ഹാജരാക്കിയിരിക്കണം.

മോടോർ വാഹന ചട്ടം 116 (6): നിശ്ചിത സമയ പരിധിക്കുള്ളിൽ മേൽപ്പറഞ്ഞ പി യുസി സർടിഫികെറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കിൽ പിയുസി പരിശോധനയിൽ പരാജയപ്പെട്ട സർടിഫികെറ്റ് ഹാജാക്കുകയോ ചെയ്താൽ മോടോർ വാഹന നിയമം 190 (2) പ്രകാരം: ആദ്യ തവണ 2,000 രൂപ പിഴയോ മൂന്ന് മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞവ കൂടാതെ മൂന്ന് മാസം വരെ ലൈസൻസിന് അയോഗ്യത കൽപിക്കുകയോ ആവാം.

കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയോ ആറ് മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

ഏഴു ദിവസത്തിനുള്ളിൽ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള അംഗീകരിച്ച പി യു സി സർടിഫികെറ്റാണെങ്കിൽ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും.

മോടോർ വാഹന ചട്ടം 116 (8): നിശ്ചിത സമയ പരിധിക്കുള്ളിൽ പിയുസി സർടിഫികെറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിൻ്റെ ആർസി സസ്‌പെന്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്.

കൃത്യമായ ഇടവേളകളിൽ സ്വന്തം വാഹനത്തിൻ്റെ എൻഞ്ചിൻ ഓയിൽ, എയർ ഫിൽടർ, ഫ്യൂവൽ ഫിൽടർ എന്നിവ മാറുക.

കാലപ്പഴക്കം കാരണം എഞ്ചിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ എന്ന് എൻഫോഴ്സ്മെൻറ് ആർടിഒ, ടിഎം ജഴ്സൺ നിർദേശിച്ചു.

നിൽപ് യാത്രകൾക്ക് വിലക്ക് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും, നിൽപ് യാത്രകൾക്ക് വിലക്ക്. പരമാവധി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് കാസർകോട് മോടോർ വാഹന എൻഫോഴ്സമെൻ്റ് ആർടിഒ ജഴ്സണിൻ്റെ നിർദേശപ്രകാരം ബസ് ജീവനക്കാർക്ക് ബോധവൽക്കരണം നടത്തി.

തുടർന്നും പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം വെള്ളരിക്കുണ്ടിൽ ഓപെറേഷൻ ഗ്രീൻ അവയർനസിന്റെ ഭാഗമായി മോടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. പുക പരിശോധന പേപെർ ഇല്ലാത്ത നിരവധി വാഹന ഉടമകൾ കുടുങ്ങി. പുക പരിശോധന സർടിഫികെറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴയും ചുമത്തി.

ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു വെള്ളരിക്കുണ്ട് സബ് ആർ ടി ഒ ഓഫീസിലെ മോടോർ വെഹികിൾ ഇൻസ്പെക്ടർ എം വിജയൻ, അസിസ്റ്റൻ്റ് മോടോർ വെഹികിൾ ഇൻസ്പെക്ടർമാരായ ടി ചന്ദ്രകുമാർ, ദിനേശൻ കെ എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ വാഹന പരിശോധന നടത്തിയത്. ഹെൽമെറ്റ്‌ ധരിക്കാതെ ബൈകിൽ യാത്ര ചെയ്തവരും അമിത വേഗതയിൽ വണ്ടി ഓടിച്ചവരും മോടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങി. പരിശോധനകൾ തുടരുമെന്ന് ജോ. ആർ ടി ഒ വി സന്തോഷ്കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Motor, Vehicle, Police, Government, Bus, Passenger, Operation Green of the Department of Motor Vehicles begins; Standing passengers banned in Bus.
< !- START disable copy paste -->


Post a Comment