ഫലമറിയാൻ ഇനി 3 നാൾ; വോടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി, മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും

കാസർകോട്: (www.kasargodvartha.com 29.04.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ മൂന്ന് നാൾ മാത്രം ബാക്കി. കാസർകോട്ട് വോടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് അഞ്ച് മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലായി വോടെണ്ണൽ ആരംഭിക്കും.

മഞ്ചേശ്വരം മണ്ഡലം- കുമ്പള ഗവ. ഹയർ സെകൻഡറി സ്‌കൂൾ, കാസർകോട്-കാസർകോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്‌നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്‌റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂർ-തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളജ് എന്നിവയാണ് വോടെണ്ണൽ കേന്ദ്രങ്ങൾ.

Only 3 days left to Election result; Preparations for the counting are completed

രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങും. ആദ്യം ഇടിപിബിഎസ് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30ന് ഇലക്ട്രോണിക് വോടിംഗ് യന്ത്രങ്ങളിലെ വോടെണ്ണൽ തുടങ്ങും. മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രം സ്വീകരിക്കും. ഇത് സംബന്ധിച്ച് തപാൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോടിംഗ് യന്ത്രങ്ങളിലെ വോടെണ്ണാൻ നാല് ഹാൾ വീതം ഉണ്ടാവും. ഓരോ ഹാളിലും അഞ്ച് ടേബിൾ. ആകെ 20 ടേബിൾ. പോസ്റ്റൽ ബാലറ്റ് എണ്ണാൻ ഓരോ ഹാൾ വീതം ഉണ്ടാവും. പോസ്റ്റൽ ബാലറ്റിന് മഞ്ചേശ്വരം, കാസർകോട് മണ്ഡലത്തിൽ അഞ്ച് വീതവും ഉദുമ, കാഞ്ഞങ്ങാട് 10 വീതവും തൃക്കരിപ്പൂർ 18 ടേബിളും ഒരുക്കും.

മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിംഗ് ബൂതുകളുണ്ട്. വോടെണ്ണലിന് 17 റൗൻഡ് ഉണ്ടാവും. കാസർകോട് 296 ബൂതുകൾ, 15 റൗൻഡ്. ഉദുമ 316 ബൂതുകൾ 16 റൗൻഡ്. കാഞ്ഞങ്ങാട് 336 ബൂതുകൾ, 17 റൗൻഡ്. തൃക്കരിപ്പൂർ 307 ബൂതുകൾ, 16 റൗൻഡ്. ഒരു റൗൻഡിൽ 20 ബൂതുകളാണ് എണ്ണുക.

രാവിലെ 7.45ന് സ്ഥാനാർഥികളുടെയും ഏജൻറുമാരുടെയും സാന്നിധ്യത്തിൽ സ്‌ട്രോംഗ്‌റൂം തുറക്കും. അവരുടെ സാന്നിധ്യത്തിൽ ഇവിഎം, പോസ്റ്റൽ ബാലറ്റുകൾ എന്നിവ വരണാധികാരിയുടെ ടേബിളിൽ എത്തിക്കും. വരണാധികാരിയുടെ ചുമതലയിലാണ് വോടെണ്ണൽ നടക്കുക. ഒരു ഹാളിൽ വരണാധികാരിയും മറ്റ് നാല് ഹാളുകളിൽ നാല് സഹവരണാധികാരികളും ഉണ്ടാവും.

ഓരോ റൗൻഡ് വോടെണ്ണലിന്റെ ഫലവും വരണാധികാരി കമീഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമീഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. https://results(dot)eci(dot)gov(dot)in/ എന്ന പോർടലിൽ ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവും. വോടെർ ഹെൽപ്‌ലൈൻ മൊബൈൽ ആപിലും ഫലം ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗൻഡിങ് സൂപെർവൈസർമാർ, കൗൻഡിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിന് രാവിലെ അഞ്ച് മണിക്ക് നടത്തുന്ന റാൻഡമൈസേഷനിലൂടെയാണ് ഇവർ ഏത് ടേബിളിൽ ആണ് ഡ്യൂടി ചെയ്യുക എന്ന് തീരുമാനിക്കുക. വോടെണ്ണൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

കൗൻഡിങ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ്ഷീൽഡും ധരിക്കും. ഹാളിൽ എത്തുന്ന സ്ഥാനാർഥികളും ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ആഹ്‌ളാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കും.

വോടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കില്ല. ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. കേന്ദ്ര ഇലക്ഷൻ കമീഷൻ അനുവദിച്ച മീഡിയ പാസുള്ളവർക്ക് ഫലം അറിയുന്നതിന് വോടെണ്ണൽ കേന്ദ്രങ്ങളിൽ മീഡിയാ സെൻറർ ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റിൽ ജില്ലാതല മീഡിയ സെൻററും പ്രവർത്തിക്കും. ഈ മീഡിയ സെൻററുകളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചതിന്റെ സെർടിഫികറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണ്.

Keywords: Kasaragod, Kerala, News, Niyamasabha-Election-2021, Election, Result, Manjeshwaram, Kumbala, School, Trikaripur, Uduma, Certificates, COVID-19, Only 3 days left to Election result; Preparations for the counting are completed. 
< !- START disable copy paste -->


Post a Comment

Previous Post Next Post