ട്രകും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭർത്താവ് ഉൾപെടെ 3 പേർക്ക് ഗുരുതര പരിക്ക്

മംഗളുരു: (www.kasargodvartha.com 03.04.2021) ട്രകും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു. ഭർത്താവ് ഉൾപെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളുരു പുത്തൂരിലെ ധനുഷ (23) ആണ് മരിച്ചത്. ഭർത്താവ് ഗോപിക്, ബന്ധുക്കളായ ശുഭലക്ഷ്‌മി, രൂപ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രൂപയുടെയും പദ്മനാഭ ഷെട്ടിയുടെയും മകളാണ് ധനുഷ.
ശനിയാഴ്ച പുലർചെ നെലമംഗലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കോഴി കയറ്റി വരികയായിരുന്ന ട്രകും വാഗൺ ആർ കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ധനുഷ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബെംഗളൂരുവിലെ ബന്ധു വീട്ടിലേക്ക് പരിപാടിയിൽ പങ്കെടുക്കാൻ പോവുമ്പോഴാണ് അപകടം സംഭവിച്ചത്. ഫെബ്രുവരി 21 നാണ് ഗോപികും ധനുഷയും തമ്മിലുള്ള വിവാഹം നടന്നത്.

Keywords: Karnataka, News, Mangalore, Accident, Accidental Death, Car, Bride, Death, Top-Headlines, Injured, Newlyweds died in truck-car collision; Serious injuries to 3.
< !- START disable copy paste -->


Post a Comment

Previous Post Next Post