13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

മംഗളുരു: (www.kasargodvartha.com 04.04.2021) ഉള്ളാൾ കെ സി റോഡിൽ 13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പബ്‌ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
                                                                                  
Mangalore, Karnataka, News, Murder, Case, Top-Headlines, Boy, Arrest, Police, Games, Dead, Dead body, Murder of 13 year old boy: Police arrest minor boy

ശനിയാഴ്ച രാത്രി മുതൽ കാണാതായ കെ സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകൻ അകീഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വീട്ടിൽ നിന്ന് മൂന്ന് കി മീ അകലെ കെ സി നഗറിലെ ഫലാഹ് സ്കൂളിന്റെ പിറകിൽ നിന്ന് കണ്ടെത്തിയത്. വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പബ്‌ജി ഗെയിമിൽ സ്ഥിരമായി വിജയിച്ചിരുന്ന ആളായിരുന്നു അകീഫ്. മൊബൈൽ ഷോപിലേക്കുള്ള സന്ദർശനത്തിനിടെ അയൽവാസിയായ ആൺകുട്ടിയെ അകീഫ് പരിചയപ്പെട്ടു. ഒടുവിൽ ഇവർ രണ്ട് പേരും ഓൺലൈനിൽ പബ്‌ജി ഗെയിം കളിച്ചു. ഗെയിമിൽ അകീഫ് ആൺകുട്ടിയെ പരാജയപ്പെടുത്തി. അതിൽ അത്ഭുതപ്പെട്ട ആൺകുട്ടി അകീഫിന് വേണ്ടി വേറെ ആരോ ആണ് ഗെയിം കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേർക്ക് നേർ ഇരുന്ന് കളിക്കാൻ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു. അകീഫ് വെല്ലുവിളി സ്വീകരിച്ചു.

അത് പ്രകാരം ശനിയാഴ്ച വൈകുന്നേരം അവർ ഒരിടത്ത് ഇരുന്ന് കളിക്കുകയും അകീഫ് തോൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. അകീഫ് ദേഷ്യം വന്നു ആൺകുട്ടിയുടെ നേർക്ക് ഒരു ചെറിയ കല്ല് എറിഞ്ഞു. ഇതിൽ പ്രകോപിതനായ ആൺകുട്ടി അകീഫിനെ ഒരു വലിയ കല്ലുകൊണ്ട് അടിച്ചു. അതിൽ രക്തസ്രാവം ഉണ്ടാവുകയും സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആൺകുട്ടി അകീഫിനെ മതിലിനടുത്ത് വലിച്ച് കൊണ്ട് പോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച് അവിടെ നിന്ന് ഓടി രക്ഷപപ്പെട്ടു.

ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആൺകുട്ടി തനിച്ചാണോ അതോ മറ്റാരെങ്കിലുമുണ്ടോ എന്നറിയാൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

സ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമീഷണർ ശശി കുമാർ, കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറുമ്പോൾ വളരെ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പബ്‌ജി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബ്ലൂവെയിൽ ഗെയിമിൽ ഒരു കുട്ടി മരണപ്പെട്ടതും അദ്ദേഹം ഓർമപ്പെടുത്തി.


Keywords: Mangalore, Karnataka, News, Murder, Case, Top-Headlines, Boy, Arrest, Police, Games, Dead, Dead body, Murder of 13 year old boy: Police arrest minor boy< !- START disable copy paste -->

Post a Comment

Previous Post Next Post