കാണാതായ 13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത

മംഗളുരു: (www.kasargodvartha.com 04.04.2021) കാണാതായ 13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളാൾ കെ സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകൻ അകീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ നിന്ന് മൂന്ന് കി മീ അകലെ കെ സി നഗറിലെ ഫലാഹ് സ്കൂളിന്റെ പിറകിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Mangalore, Karnataka, Ullal, News, Death, Dead Body, Missing, Murder, Police, Case, Games, Mobile, Top-Headlines, Missing boy found dead; Mystery in death.


ശനിയാഴ്ച വൈകുന്നേരം മുതൽ അകീഫിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. പബ്‌ജി ഗെയിമിന്റെ പേരിൽ അകീഫും സുഹൃത്തുക്കളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതും കൊലപാതകത്തിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

ഉള്ളാൾ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Mangalore, Karnataka, Ullal, News, Death, Dead Body, Missing, Murder, Police, Case, Games, Mobile, Top-Headlines, Missing boy found dead; Mystery in death.

< !- START disable copy paste -->

Post a Comment

Previous Post Next Post