മംഗളൂറിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; മെയ് 4 വരെ നിരോധനാജ്ഞ, കർഫ്യു സമയവും നീട്ടി, അറിയാം പുതിയ ഉത്തരവിലെ വിശദാംശങ്ങൾ

മംഗളുറു: (www.kasargodvartha.com 22.04.2021) കോവിഡ് രോഗബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ സെക്ഷൻ 144 പ്രകാരം മെയ് നാല് വരെ 14 ദിവസത്തേക്ക് മംഗളുറു പൊലീസ് കമീഷണറുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി ഒമ്പത് മുതൽ പുലർചെ ആറ് വരെയും വാരാന്ത്യ ദിവസങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർചെ വരെയുമാണ് നിരോധനാജ്ഞ. രാത്രി കാല കർഫ്യു സമയവും രണ്ട് മണിക്കൂർ നീട്ടി. രാത്രി ഒമ്പത് മുതൽ പുലർചെ ആറ് വരെയാണ് പുതിയ കർഫ്യു സമയം.

                                                                                      
Mangalore, Karnataka, Top-Headlines, Curfew, COVID-19, Corona, Treatment, News, Mangaluru police commissioner issues prohibitory orders from Apr 21 to May 4.


ഈ സമയത്ത് അവശ്യ - അടിയന്തിര സേവനങ്ങളുടെ വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. രോഗബാധിതനൊപ്പം സഹായിക്ക് യാത്ര ചെയ്യാം. കമ്പനികളിലും ഫാക്ടറികളിലും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള ഐഡി കാർഡ് ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. മെഡികൽ സ്റ്റോറുകൾക്കും അടിയന്തര സേവനങ്ങൾ നൽകുന്നവർക്കും തുറന്ന് പ്രവർത്തിക്കാം. വാണിജ്യ കടകൾ അനുവദിക്കില്ല.

ബസ് സ്റ്റാൻഡിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ യാത്ര ചെയ്യുന്നവർ ബസ്, ട്രെയിൻ, ഫ്ലൈറ്റ് ടികെറ്റ് തുടങ്ങിയ രേഖകൾ കാണിക്കണം. തിയേറ്ററുകൾ, ഷോപിംഗ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടും.

വാരാന്ത്യ കർഫ്യൂ സമയത്തുള്ള നിയന്ത്രണങ്ങൾ: എല്ലാ സംസ്ഥാന, കേന്ദ്ര സർകാർ ജീവനക്കാരും കോവിഡ് ജോലി ചെയ്യുന്നവരും യാത്ര ചെയ്യുമ്പോൾ ഐഡി കാർഡുകൾ നിർബന്ധമായും കരുതണം. ഫാക്ടറികളും കമ്പനികളും പതിവുപോലെ പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിലെ ജീവനക്കാരെയും യാത്ര ചെയ്യാൻ അനുവദിക്കും. കയ്യിൽ ഐഡി കാർഡോ സ്ഥാപനത്തിലെ ബന്ധപ്പെട്ടവരിൽ നിന്നുള്ള കത്തോ ഉണ്ടായിരിക്കണം.

ബസ് സ്റ്റാൻഡിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ യാത്ര ചെയ്യുന്നവർ ബസ്, ട്രെയിൻ, ഫ്ലൈറ്റ് ടികെറ്റ് തുടങ്ങിയ രേഖകൾ കാണിക്കണം. തിയേറ്ററുകൾ, ഷോപിംഗ് മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടും. വിവാഹങ്ങൾക്ക് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ അനുമതിയുള്ളൂ. പൊതുസമ്മേളനങ്ങൾക്കും അനുമതിയില്ല.


Keywords: Mangalore, Karnataka, Top-Headlines, Curfew, COVID-19, Corona, Treatment, News, Mangaluru police commissioner issues prohibitory orders from Apr 21 to May 4.

< !- START disable copy paste -->

Post a Comment

Previous Post Next Post