റോഡരികിൽ നിറയെ കോഴികൾ, കണ്ടവരും കേട്ടവരും വീടുകളിലേക്ക് കൊണ്ട് പോയി, കറിവെച്ചവരും നിരവധി, ദിവസങ്ങൾ പിന്നിട്ടപ്പോൾ വളർത്തിയ കോഴികൾ ചത്ത് വീഴുന്നു, ആശങ്കയിൽ ഒരു നാട്

മംഗളുറു: (www.kasargodvartha.com 17.04.2021) ദുരൂഹസാഹചര്യത്തിൽ റോഡരികിൽ കണ്ട കോഴികൾ ഒരു നാടിനെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുകയാണ്. മംഗളുറു - വില്ലുപുരം ദേശീയപാതയിലെ മുണ്ടാജെ ഗ്രാമത്തിലാണ് ഏപ്രിൽ 11 ന് റോഡിരികിൽ നിറയെ കോഴികളെ കണ്ടത്. 200 ഓളം കോഴികൾ ഉണ്ടായിരുന്നതായാണ് റിപോർടുകൾ. അപ്രതീക്ഷിതമായി കോഴിയെ കണ്ടവരും കേട്ടറിഞ്ഞു എത്തിയവരുമായ നിരവധി പേർ സഞ്ചികളിലും മറ്റും നിറച്ച് അവയെ വീടുകളിലേക്ക് കൊണ്ട് പോയി.
                                                                                 
Mangalore, Karnataka, Road, Chicken, Natives, Top-Headlines, Lots of chickens on the roadside, taken home by those who saw and heard.

ഒരു വിഭാഗം ആളുകൾ കോഴിയെ കറി വെക്കുകയും മറ്റു ചിലർ വൈകുന്നേരത്തെ കള്ളിനൊപ്പം ചുട്ടു തിന്നുകയും ചെയ്തു. ചിലർ വളർത്തുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. വളർത്തിയ കോഴികൾ ചാകാൻ തുടങ്ങി. മറ്റ് ചിലത് രോഗാവസ്ഥയിലും കണ്ടു. ഇതോടെ കോഴിയെ കൊണ്ട് പോയവരെല്ലാം ഞെട്ടി.

ആരാണ് കോഴിയെ ഉപേക്ഷിച്ചതെന്നും എന്തു ഉദ്ദേശത്തോടെയാണ് കൊണ്ടിട്ടതെന്നും ആർക്കുമറിയില്ല. രോഗം പടർന്ന് കൊണ്ടിരിക്കെ ആരെങ്കിലും ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നും സംശയമുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിവരങ്ങൾ ലഭ്യമായിട്ടില്ല.

100 കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയിൽ സമീപത്ത് വീടുകളൊന്നുമില്ലാത്ത പ്രദേശത്താണ് കോഴികളെ ഉപേക്ഷിച്ചത്. പിടിക്കാൻ കഴിയാത്ത കോഴികൾ ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഈ കോഴികളെ ഭക്ഷിക്കരുതെന്ന് മുണ്ടാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി ദേവി ജനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.


Keywords: Mangalore, Karnataka, Road, Chicken, Natives, Top-Headlines, Lots of chickens on the roadside, taken home by those who saw and heard.


< !- START disable copy paste -->

Post a Comment

Previous Post Next Post