മഞ്ജുവിന്റെ മനം കവർന്ന, സോഷ്യൽ മീഡിയ പരതി നടന്ന ആ കൊച്ചു സുന്ദരി കാസർകോട്ടുകാരി

കാസർകോട്: (www.kasargodvartha.com 05.04.2021) നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്ലാക് മിഡിയും വൈറ്റ് ടോപും ഷൂവും അണിഞ്ഞു തികച്ചും വ്യത്യസ്തമായ ഗെറ്റപിലായിരുന്നു താരം എത്തിയത്. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു.

Little girl captivated Manju Warrier through social media is Kasaragod Native

ഈ ചിത്രങ്ങൾ വൈറലായതോടെ ഇത് അനുകരിച്ച് പലരും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു കൊച്ചു സുന്ദരിയുണ്ട്. ബേബി ഇഷാ മെഹഖ് എന്ന മിടുക്കി. അപാരമായ മേക് ഓവറിലൂടെ മഞ്ജുവാര്യരുടെ പോലും മനം ഇഷാ കവർന്നു.

ആ കുട്ടിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ. ഒടുവിൽ അവളെ കണ്ടെത്തി. കാസര്കോട്ടുകാരിയാണ് ഇഷാ മെഹഖ്. കിഡ്‌സ് മോഡല്‍ കൂടിയായ ബേബി ഇഷ തളങ്കര സ്വദേശി സലീമിന്റെയും വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ സാലിയയുടെയും മകളാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബൈയിലാണ് താമസം.

Keywords: Kerala, News, Kasaragod, Top-Headlines, Cinema, Actor, Photo, Child, Social-Media, Little girl captivated Manju Warrier through social media is Kasaragod Native.
< !- START disable copy paste -->


Post a Comment

Previous Post Next Post