സ്കൂടെറിൽ കാറിടിച്ച്‌ റോഡിലേക്ക് തെറിച്ചുവീണ കാസർകോട് സ്വദേശിയുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു

കാസർകോട്: (www.kasargodvartha.com 17.04.2021) വടകര ദേശിയപാതയിൽ ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശി തൽക്ഷണം മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സംഭവിച്ച അപകടത്തിൽ വിദ്യാനഗർ സ്വദേശി പ്രദീപ് കുമാർ (36) ആണ് മരിച്ചത്. വടകര ഭാഗത്ത് നിന്ന് പോവുകയായിരുന്ന പ്രദീപിന്റെ സ്‌കൂടെറും എതിരെവന്ന ഇന്നോവകാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

                                                                           

Kasaragod, Kerala, News, Obituary, Vehicle, Death, Car, Vidya Nagar, Scooter, Lorry, Police, Fire Force, Hospital, Kasargod native died in a accident.

  

റോഡിലേക്ക് വീണ പ്രദീപ് കുമാറിന്റെ ദേഹത്തേക്ക് കണ്ടെയ്നെർ ലോറി കയറിഇറങ്ങുകയായിരുന്നു. ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സ് വന്നാണ് പുറത്തെടുത്തത്. 

മേപ്പയ്യൂരിനടുത്ത് കാരയാടാണ് പ്രദീപ് കുമാറിന്റെ ഭാര്യവീട്. വടകരയിൽ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി വന്ന പ്രദീപ് തിരികെ കാരയാട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര ജില്ല ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, News, Obituary, Vehicle, Death, Car, Vidya Nagar, Scooter, Lorry, Police, Fire Force, Hospital, Kasargod native died in a accident.

< !- START disable copy paste -->

Post a Comment

Previous Post Next Post