പുലിപ്പേടിയിൽ കാഞ്ഞങ്ങാട്; ആശങ്കയോടെ ജനങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2021) പുലിയിറങ്ങിയതായി സംശയം. കാഞ്ഞങ്ങാടിനടുത്ത് ദേശീയപാതയോരത്തെ കല്യാണ്‍ റോഡ് അമൃത സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വിവരം പൊലീസിനെയും വനപാലകരെയും അറിയിച്ചു

                                                                           
Kasaragod, Kerala, News, Top-Headlines, Kanhangad, Tiger, Fears, Natives, Kanhangad in fear of Tiger.

.

രണ്ട് ദിവസം മുമ്പും ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിവരം ലഭിച്ചതനുസരിച്ച് പ്രദേശത്ത് അന്വേഷണം നടത്തുകയാണെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അശ്‌റഫ് പറഞ്ഞു.

പൊലീസും നാട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പുലിയിറങ്ങിയിട്ടുണ്ടെന്ന വിവരം പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി.

Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Tiger, Fears, Natives, Kanhangad in fear of Tiger.


< !- START disable copy paste -->

Post a Comment

Previous Post Next Post