city-gold-ad-for-blogger
Aster MIMS 10/10/2023

വോടിന്റെ പെൺ പെരുമ; ഇവിടെ എല്ലാം നിയന്ത്രിച്ചത് സ്ത്രീകൾ

കാസർകോട്: (www.kasargodvartha.com 07.04.2021) വോടിന്റെ പെൺ പെരുമ വിളിച്ചോതി പിങ്ക് പോളിങ് ബൂത്. ഇവിടെ എല്ലാം നിയന്ത്രിച്ചത് സ്ത്രീകളായിരുന്നു. ഈ പോളിംഗ് ബൂതുകളിൽ ശരീരോഷ്മാവ് പരിശോധിക്കുന്നത് മുതൽ മഷി പുരട്ടി വോട് ചെയ്യാനയക്കുന്നത് വരെ കൃത്യതയോടെ അവർ പോളിംഗ് ജോലികൾ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് ബൂത് ഉണ്ടാകണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തിന്റെ ഭാഗമായാണ് വിമൻ മാനേജ്ഡ് പോളിംഗ് ബൂതുകൾ ഒരുക്കിയത്.
                                                                            
വോടിന്റെ പെൺ പെരുമ; ഇവിടെ എല്ലാം നിയന്ത്രിച്ചത് സ്ത്രീകൾ

മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ ബൂത് നമ്പർ 70 , കാസർകോട് മണ്ഡലത്തിൽ കാസർകോട് ഗവ. കോളജിലെ ബൂത് നമ്പർ 139, ഉദുമ മണ്ഡലത്തിൽ കോട്ടിക്കുളം ജിയുപി സ്‌കൂളിലെ ബൂത് നമ്പർ 96, കാഞ്ഞങ്ങാട് മണ്ഡലത്തിൽ ബല്ല ഈസ്റ്റ് ഹയർ സെകൻഡറി സ്‌കൂളിലെ സ്‌കൂൾ ബൂത് നമ്പർ 142, തൃക്കരിപ്പൂർ മണ്ഡലത്തിൽ നീലേശ്വരം രാജാസ് സ്‌കൂളിലെ ബൂത് നമ്പർ ആറ് എന്നിവയായിരുന്നു വനിതകൾ നിയന്ത്രിച്ച പോളിംഗ് ബൂതുകൾ.

നിറയെ പിങ്ക് ബലൂണുകൾ കോർത്ത കമാനങ്ങളാണ് കാസർകോട് ഗവ. കോളേജിലെ 139ാം പോളിങ് ബൂതിലെത്തിയ വോടർമാരെ സ്വീകരിച്ചത്. കാസർകോട് മണ്ഡലത്തിന്റെ പിങ്ക് ബൂത് പ്രിസൈഡിങ് ഓഫീസർ പി പി ജയന്തി നിയന്ത്രിച്ചു. സിവിൽ പൊലീസ് ഓഫീസർ ദീപ, കാസർകോട് മുനിസിപാലിറ്റി ആശാവർകർ ചിത്ര, അങ്കണവാടി ഹെൽപർ പ്രമീള എന്നിവരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരക്ക് നിയന്ത്രിച്ച് വോടർമാരെ പോളിങ് ബൂതിനകത്തേക്ക് കയറ്റി വിട്ടത്.

നീലേശ്വരം രാജാസ് സ്‌കൂളിലെ വുമൺ മാനേജ്ഡ് പോളിങ് ബൂതിന്റെ ചുമതല പ്രിസൈഡിംഗ് ഓഫീസർ ഗ്രീഷ്മ ജയസേനനായിരുന്നു. ഫസ്റ്റ് പോളിംഗ് ഓഫീസർ പി ഷീബ, സെകന്റ് പോളിംഗ് ഓഫീസർ വി സീമ, സെകന്റ് പോളിംഗ് ഓഫീസർ എൻ കെ ഭവിത, സിവിൽ പൊലീസ് ഓഫീസർ കെ അമൃത. കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ അംഗൻവാടി വർകർ ഷോജ വിജയൻ എന്നിവരായിരുന്നു ബൂതിലെ മറ്റ് ഉദ്യോഗസ്ഥർ.


Keywords:  Kasaragod, Kerala, News, Women, Vote, Niyamasabha-Election-2021, Top-Headlines, Female pride of the vote; Everything here was controlled by women.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL