Join Whatsapp Group. Join now!
Aster MIMS 10/10/2023

സിവിൽ സെർവീസ് പരീക്ഷയിൽ റാങ്കിന്റെ പൊൻതിളക്കം നേടിയ കാസർകോടിന്റെ മരുമകൾ ഡോ. അശ്വതി ശ്രീനിവാസൻ പാലക്കാട്ട് അസിസ്റ്റന്റ് കലക്ടർ ചുമതലയിൽ

Dr. Ashwathy Srinivasan, who won gold medal in civil service examination become Assistant Collector#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2021) 2019 സിവിൽ സെർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 40-ാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും നേടി കാസർകോടിന്റെ അഭിമാനമായി മാറിയ ഡോ. അശ്വതി ശ്രീനിവാസൻ ഇനി പുതിയ ചുമതലയിൽ. പാലക്കാട് അസിസ്റ്റന്റ് കലക്ടർ ആയാണ് നിയമനം. അശ്വതിയുടെ ആദ്യ നിയമനമാണ് ഇത്. കലക്ടർ മൃൺമയി ജോഷി മുമ്പാകെ ബുധനാഴ്ച ഇവർ ചുമതലയേറ്റു.

                                                                               
Kanhangad, Kasaragod, Kerala, News, Examination, Gold, Palakkad, Kollam, Chowki, Navodaya, Malappuram, Dr. Ashwathy Srinivasan, who won gold medal in civil service examination become Assistant Collector.
      
കൊല്ലം കാപ്പാട് സ്വദേശിനിയാണെങ്കിലും അശ്വതിയുടെ ജീവിതം കാസർകോടുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. കാസർകോട്ട് ജോലി ചെയ്‌തിരുന്ന മാതാപിതാക്കളുടെ കൂടെയാണ് അശ്വതി ഇവിടേക്ക് എത്തുന്നത്. കാസര്‍കോട് കെ എസ് ഇ ബിയിലെ എഞ്ചിനീയറായി വിരമിച്ച ശ്രീനിവാസിന്റെയും ചൗക്കി സി പി സി ആര്‍ ഐയിൽ ശാസ്ത്രജ്ഞ ആയി വിരമിച്ച ഡോ. ലീനയുടെയും മകളാണ് അശ്വതി.

കാ​സ​ർ​കോ​ട്‌ ന​വോ​ദ​യ​യി​ലും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലു​മാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം. പിന്നീട് തിരുവനന്തപുരം ശ്രീഗോകുലം മെഡികൽ ഫൗൻഡേഷനിൽ നിന്നും എം ബി ബി എസ് നേടി. അതിനുശേഷമാണ് സിവിൽ സെർവീസ് രംഗത്തെത്തിയത്.

ഇതുകൊണ്ടും തീർന്നില്ല ഇവരുടെ കാസർകോട് ബന്ധം. പിന്നീട് ജില്ലയുടെ മരുമകളായിമാറി. കാഞ്ഞങ്ങാട് ഹോസ്ദുർഗിലെ കിരണ്‍ കണ്ണന്റെ ഭാര്യയായി അശ്വതിയെത്തി. പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ദുര്‍ഗാ ഹയര്‍സെകൻഡറി സ്‌കൂള്‍ അധ്യാപിക വിലാസിനിയുടെയും മകനാണ് കിരൺ കണ്ണൻ. ഭർത്താവും സിവിൽ സെർവീസിനായി പരിശ്രമിക്കുകയാണ്.

അശ്വതിക്കൊപ്പം സിവിൽ സെർവീസ് പരീക്ഷയിൽ ആദ്യ നൂറ് റാങ്കിൽ ഉൾപെട്ട സഫ്‌ന നസ്‌റുദ്ദീൻ മലപ്പുറം അസിസ്റ്റന്റ് കലക്ടറായും ചുമതലയേറ്റിട്ടുണ്ട്.

Keywords: Kanhangad, Kasaragod, Kerala, News, Examination, Gold, Palakkad, Kollam, Chowki, Navodaya, Malappuram, Dr. Ashwathy Srinivasan, who won gold medal in civil service examination become Assistant Collector.
< !- START disable copy paste -->

Post a Comment