city-gold-ad-for-blogger
Aster MIMS 10/10/2023

ജനങ്ങളുടെ മേൽ അധികാരം അടിച്ചേൽപിക്കാനും അവരുടെ സഞ്ചാര സ്വതന്ത്ര്യം തടയാനുമാണ് ജില്ലാ കലക്ടർ ശ്രമിക്കുന്നത്: എ അബ്ദുർ റഹ്‌മാൻ

കാസർകോട്: (www.kasargodvartha.com 17.04.2021) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യവും മറ്റും ഏർപെടുത്താതെ ജനങ്ങളുടെ മേൽ അധികാരം അടിച്ചേൽപിക്കാനും അവരുടെ സഞ്ചാര സ്വതന്ത്ര്യം തടയാനുമാണ് കാസർകോട് ജില്ലാ കലക്ടർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രടറി ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചീഫ് സെക്രടറിയേക്കാൾ വലിയ ഉദ്യോഗസ്ഥനെന്ന മട്ടിൽ ജില്ലാ കലക്ടർ വ്യാപാര മേഖലയെ തകർക്കാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാനും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തൽ നടപടി സ്വീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചു.

ജനങ്ങളുടെ മേൽ അധികാരം അടിച്ചേൽപിക്കാനും അവരുടെ സഞ്ചാര സ്വതന്ത്ര്യം തടയാനുമാണ് ജില്ലാ കലക്ടർ ശ്രമിക്കുന്നത്: എ അബ്ദുർ റഹ്‌മാൻ

ജില്ലയിലാകെ അപ്രഖ്യാപിത കർഫ്യൂ നടപ്പിലാക്കിയിരിക്കുകയാണ്. രാജ്യത്ത് മറ്റൊരു സ്ഥലത്തുമില്ലാത്ത രീതിയിൽ തീർത്തും പ്രായോഗികമല്ലാത്ത നിബന്ധനകൾ പുറപ്പെടുവിപ്പിക്കുന്ന കലക്ടർ ജില്ലയുടെ നിർഭാഗ്യമാണ്. ജില്ലയിലെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് ബാധിതനല്ല എന്ന പുതിയ സർടിഫികെറ്റോ, രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമമുള്ള കോവിഡ് വാക്സിൻ സ്വീകരിച്ച സർടിഫികെറ്റോ കൈയ്യിൽ കരുതണമെന്നാണ് ജില്ലാ കലക്ടറുടെ പുതിയ നിബന്ധന ജനങ്ങളെ ദുരിതത്തിലാക്കാൻ മാത്രമെടുത്ത തീരുമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം ജനദ്രോഹ നടപടികളിൽ നിന്നും ജില്ലാ കലക്ടർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ മേൽ അനാവശ്യമായി ആര് കുതിര കയറാൻ ശ്രമിച്ചാലും ശക്തമായി നേരിടുമെന്നും അബ്ദുർ റഹ്‌മാൻ പറഞ്ഞു.

Keywords:  Kerala, News, Kasaragod, District Collector, Muslim-league, Leader, Top-Headlines, COVID-19, Corona, Vaccinations, District Collector tries to impose power on people and restrict their freedom of movement: A Abdur Rahman.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL