city-gold-ad-for-blogger
Aster MIMS 10/10/2023

കർണാടക പൊലീസിൻ്റെ ഭീകര മർദനമെന്ന് മഞ്ചേശ്വരത്തെ വെടിവെപ്പ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ; വീഡിയോ പുറത്ത്

മഞ്ചേശ്വരം: (www.kasargodvartha.com 06.04.2021) മഞ്ചേശ്വരത്തും വിട്ളയിലും പൊലീസിന് നേരെ വെടിവച്ച കേസിൽ കർണാടക വിട്ള പൊലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി മഞ്ചേശ്വരം മിയാപദവിലെ റഹീമിനെ (30) പൊലീസ് ഭീകര മർദനത്തിനിരയാക്കുന്നതായി പരാതി. അഞ്ച് ദിവസമായി കസ്റ്റഡിയിലെടുത്തിട്ടും തന്നെ കോടതിയിൽ ഹാജരാക്കുന്നില്ലെന്നും ഭീകരമർദനത്തിനിരയാക്കുകയാണെന്നും സ്‌റ്റേഷനിൽ വെച്ച് തന്നെ യുവാവ് സ്വയം ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു.

                                                                     
കർണാടക പൊലീസിൻ്റെ ഭീകര മർദനമെന്ന് മഞ്ചേശ്വരത്തെ വെടിവെപ്പ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ; വീഡിയോ പുറത്ത്

            

സംഘത്തിലെ മൂന്നുപേരെ നേരത്തെ വിട്ള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിന് ശേഷമാണ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട റഹീമിനെ പുനയിൽ വെച്ച് അഞ്ച് ദിവസം മുമ്പ് പിടികൂടിയത്. എന്നാൽ കസ്റ്റഡിയിലെടുത്ത പ്രതി റഹീമിനെ അറസ്റ്റ് കാണിക്കാതെ ഭീകരമായി മർദിക്കുന്നുവെന്നാണ് യുവാവ് വീഡിയോയിലൂടെ പറയുന്നത്.

യുവാവിന് പൊലീസ് കസ്റ്റഡിയിൽ വീഡിയോ ചിത്രീകരിക്കാനായി ഫോൺ എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. യുവാവിൻ്റെ കൈയ്യിലുള്ള ഫോണിൽ നിന്നാണോ അതല്ല ഏതെങ്കിലും പൊലീസുകാരൻ ഫോൺ നൽകി സഹായിച്ചതാണോയെന്നും വ്യക്തമല്ല. റഹീം ഒരു സുഹൃത്തിനയച്ച വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്.

ഇക്കഴിഞ്ഞ മാർച് 26ന് വൈകുന്നേരം കാറിലെത്തിയ ഗുണ്ടാസംഘം ഉപ്പള മിയാപദവിലെ ക്ലബ് പ്രവർത്തകർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് സംഘത്തെ പിടികൂടാനായി മിയാപദവ് കുളവയലില്‍ രാത്രിയോടെ എത്തിയപ്പോഴാണ് മഞ്ചേശ്വരം പൊലീസിന് നേരെ വെടിയുതിർത്തത്.ഇതിൽ ഒരു പൊലീസുകാരന് കൈക്ക് വെടിവെൽക്കുകയും പൊലീസ് വാഹനത്തിൽ വെടിയുണ്ട തുളഞ്ഞു കയറുകയും ചെയ്‌തു. പൊലീസിനെ കണ്ട സംഘം ബിയര്‍ കുപ്പികള്‍ എറിയുകയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. 

തുടര്‍ന്ന് കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. കർണാടക പൊലീസിന് വിവരം കൈമാറിയതിനാൽ വിട്ള പൊലീസ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആറംഗ സംഘം ഇവിടേയും പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ കര്‍ണാടക പോലീസ് ഓടിച്ചുപിടികൂടിയിരുന്നു.

Keywords:  Karnataka, News, Kasaragod, Mangalore, Kerala, Top-Headlines, Police, Accuse, Jail, Attack, Manjeshwaram, Attack, Beating, Defendant in Manjeswaram shooting case reveals that he was brutally beaten by Karnataka police; Video out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL