വീടിന് തീവെച്ച് ഭാര്യയെയും കുട്ടികളെയും അടക്കം ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

മടിക്കേരി: (www.kasargodvartha.com 06.04.2021) ദുഃഖവെള്ളി ദിനത്തിൽ പെട്രോളൊഴിച്ച് തീയിട്ട് ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കേരിയിലെ മണി ബോജ (55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ മുഗുതാഗേരിയിലെ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഇയാളെ കാണാതായിരുന്നു. വീടിന് തീകൊളുത്തിയ ശേഷം ബോജ തന്റെ മറ്റൊരു മകളുമായി ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ് നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ആത്മഹത്യ ചെയ്യുമെന്ന സൂചന ഉണ്ടായിരുന്നു.
                                                                                
Madikeri, Top-Headlines, News, Karnataka, Death, Case, Police, Defendant in the case of the murder of seven people's death.

കൊടഗു ജില്ലയിലെ പൊന്നാംപേട്ട് താലൂകിലെ മുഗുതാഗേരിയിലുള്ള ബന്ധു വീടിനാണ് ഇയാൾ പെട്രോൾ ഒഴിച്ച് തീവെച്ചത്. സംഭവത്തിൽ നാല് ചെറിയ കുട്ടികൾ ഉൾപെടെ ഏഴ് പേർ മരിച്ചു. മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടുകയും മർദിക്കുകയും ചെയ്യുന്ന ബോജയുടെ സ്വഭാവത്തിൽ മനം മടുത്ത് ഇയാളുടെ ഭാര്യയും മക്കളും ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ബോജ അവരെ തിരികെ വിളിച്ചെങ്കിലും ഭാര്യയും കുട്ടികളും തിരിച്ചു പോയില്ല. ഇതിൽ പ്രകോപിതനായി ഇയാൾ മദ്യപിച്ചെത്തി പുലർചെ രണ്ട് മണിയോടെ വീടിന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

സംഭവത്തിൽ ഭാര്യ ബാബി (45), സീത (45), പ്രാർത്ഥന (6) എന്നിവർ സ്ഥലത്തും പ്രകാശ് (6), വിശ്വസ് (7), വർഷ (7), ഭാഗ്യ (28) എന്നിവർ ആശുപത്രിയിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാഗ്യ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബോജയെ കണ്ടെത്താൻ കുടഗ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൊലയാളിയുടെ മൃതദേഹം കണ്ടെടുത്തതോടെ അന്വേഷണം വഴിമുട്ടി.


Keywords: Madikeri, Top-Headlines, News, Karnataka, Death, Case, Police, Defendant in the case of the murder of seven people's death.

< !- START disable copy paste -->

Post a Comment

Previous Post Next Post