മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അയല്‍വാസി കസ്റ്റഡിയില്‍

കണ്ണൂര്‍: (www.kasargodvartha.com 07.04.2021) കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതത്തില്‍ അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂറി(22)ന്റെ അയല്‍വാസി ഷിനോസാണ് പിടിയിലായത്. സിപിഎം പ്രവര്‍ത്തകനാണ് ഷിനോസ്. കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയില്‍ വോടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് മന്‍സൂര്‍ വെട്ടേറ്റ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്‌സിന് (27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു. 

Kannur, News, Kerala, Top-Headlines, Death, Killed, Crime, Custody, Injured, Police, Election, Death of Muslim League activist in Kannur; Neighbor in Police custody

അക്രമികളുടെ ലക്ഷ്യം മുഹ്‌സിന്‍ ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‌സിന്‍. മുഹ്‌സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. മുഹ്‌സിനെ വലിച്ചിഴച്ച് വെട്ടുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സഹോദരന്‍ മന്‍സൂറിന് വെട്ടേറ്റത്.

Keywords: Kannur, News, Kerala, Top-Headlines, Death, Killed, Crime, Custody, Injured, Police, Election, Death of Muslim League activist in Kannur; Neighbor in Police custody

Post a Comment

Previous Post Next Post