city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂരിൽ സിപിഎം നടത്തിയത് വധശ്രമം: പി സി തോമസ്.

തൃക്കരിപ്പൂർ: (www.kasargodvartha.com 07.04.2021) കോൺഗ്രസ് സ്ഥാനാർഥി എം പി ജോസഫിൻറെ പോളിങ് ഏജൻറ്മാരെ വോടെടുപ്പ് നടന്നശേഷം നൂറുകണക്കിന് സിപിഎം ഗുണ്ടകൾ ചേർന്ന് വധിക്കാൻ ശ്രമിച്ചത് കേരളത്തിൻറെ മനസാക്ഷിയെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂടി ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസ്.                                                                                            

തൃക്കരിപ്പൂരിൽ  സിപിഎം നടത്തിയത് വധശ്രമം: പി സി തോമസ്.

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ചെറുവത്തൂർ പഞ്ചായത്തിൽ കാരിയിൽ  95, 96 പോളിംഗ് ബൂതുകൾക്കു സമീപം രാത്രി 7.15 മണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.

പ്രതികളെ അറസ്റ്റ് ചെയ്തു നിയമനടപടികൾക്ക് വിധേയമാക്കാനും ശിക്ഷ നൽകത്തക്ക വിധത്തിലും  കാര്യങ്ങൾ നീക്കുവാൻ സർകാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഇമെയിൽ സന്ദേശം അയച്ചതായും തോമസ് പറഞ്ഞു. 

ഇലക്ഷൻ കമീഷനും  ഉടൻതന്നെ  കത്തയക്കുകയാണെന്നും  തോമസ്  അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം 96 ശതമാനം വോട് രേഖപ്പെടുത്തിയ ഈ ബൂതുകളിൽ  85 ശതമാനം ആയി കുറഞ്ഞതും ജനപിന്തുണ കാര്യമായി നഷ്ടപ്പെട്ടു എന്ന് ബോധ്യം വന്നതും ആകാം സിപിഎം ഗുണ്ടകളെ  ഈ രീതിയിലുള്ള നീക്കത്തിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ഐഎഎസ് കാരനും, മുൻ കളക്ടറും, മുൻ സീനിയർ ഉദ്യോഗസ്ഥനുമായ  എം പി ജോസഫ് മുൻ ആഭ്യന്തര മന്ത്രി കെ എം മാണി സാറിൻറെ മരുമകനാണ്. അദ്ദേഹത്തിൻറെ ഗതി ഇതാണെങ്കിൽ കേരളത്തിലെ മറ്റ് ആളുകളുടെ ഗതി എന്തായിരിക്കുമെന്ന് എന്നും തോമസ് ആശങ്ക പ്രകടിപ്പിച്ചു..

മാണി സാറിനെ നിയമസഭയിൽ വച്ച് അവഹേളിക്കുകയും ഉപദ്രവിക്കുവാൻ  ശ്രമിക്കുകയും ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് നിന്ന് തടയാൻ ശ്രമിക്കുകയും ഒക്കെ ചെയ്ത പാർടിയുടെ  ഈ നീക്കം  വളരെ ഗൗരവത്തോടെ അധികാരികൾ കാണേണ്ടതാണെന്നും തോമസ് പറഞ്ഞു.


Keywords: Kasaragod, Kerala, News, Trikaripur, CPM, Murder-attempt, UDF, Congress, Cpm tried murder attempt in trikaripur: P C Thomas

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL