കാസർകോട്ട് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ; 4 പഞ്ചായത്തുകളിൽ 50ന് മുകളിൽ

കാസർകോട്: (www.kasargodvartha.com 28.04.2021) ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നു. 24 ആണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.5 ആയിരുന്നു. ചൊവ്വാഴ്ച 3546 പേരെ പരിശോധിച്ചതിൽ 906 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 24ന് 18.3, ഏപ്രിൽ 25ന് 15.4, ഏപ്രിൽ 26 ന് 31.9 എന്നിങ്ങനെ ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

COVID Positivity rate is high in Kasaragod; Above 50 in 4 panchayats

ചൊവ്വാഴ്ച നാല് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത്, പരിശോധിക്കുന്നവരിൽ പകുതിയിലേറെ പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മീഞ്ച 66.7, വെസ്റ്റ് എളേരി 64.4, പൈവളികെ 55.6, മൊഗ്രാൽപുത്തൂർ 51.7 എന്നിങ്ങനെയാണ് നിരക്ക്.

ആകെയുള്ള 41 തദ്ദേശ സ്ഥാപനങ്ങളിൽ 29 ഇടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. പിലിക്കോട് 48.3, മടിക്കൈ 43.8, ഈസ്റ്റ് എളേരി 43.6, കിനാനൂർ-കരിന്തളം 38.9, ദേലമ്പാടി 37.9, പള്ളിക്കര 37.6, മഞ്ചേശ്വരം 35.3, കയ്യൂർ-ചീമേനി 35.1, നീലേശ്വരം 33.5, മംഗൽപാടി 33.3, കാഞ്ഞങ്ങാട് 30.8, കോടോം-ബേളൂർ 28.1, അജാനൂർ 28, ബെള്ളൂർ 25, ചെങ്കള 24.4, ബേഡഡുക്ക 24.3, പടന്ന 23.9, ചെമ്മനാട് 23.7, കുമ്പള 23.7, പുല്ലൂർ-പെരിയ 23.1, കുറ്റിക്കോൽ 22.6, ചെറുവത്തൂർ 22.6, പുത്തിഗെ 22.2, ബളാൽ 21.6, കള്ളാർ 20.5 എന്നിങ്ങനെയാണ് നിരക്ക്.

തിങ്കളാഴ്ച 3402 പേരെ പരിശോധിച്ചതിൽ 1086 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തദ്ദേശ സ്ഥാപനം തിരിച്ചുള്ള നിരക്ക്: അജാനൂർ 41.3, ബദിയഡുക്ക 45.5, ബളാൽ 26.9, ബേഡഡുക്ക 46.9, ബെള്ളൂർ 45.5, ചെമ്മനാട് 34.9, ചെങ്കള 39.5, ചെറുവത്തൂർ 40.7, ദേലമ്പാടി 9.1, ഈസ്റ്റ് എളേരി 19.4, എൻമകജെ 0, കള്ളാർ 32, കാഞ്ഞങ്ങാട് 55.3, കാറഡുക്ക 16.1, കാസർകോട് 20.5, കയ്യൂർ-ചീമേനി 22.4, കിനാനൂർ-കരിന്തളം 23.1, കോടോം-ബേളൂർ 29.6, കുംബഡാജെ 0, കുമ്പള 27.9, കുറ്റിക്കോൽ 55.2, മധൂർ 61.2, മടിക്കൈ 24.4, മംഗൽപാടി 47.6, മഞ്ചേശ്വരം 34.8, മൊഗ്രാൽപുത്തൂർ 73.1, മുളിയാർ 9.4, നീലേശ്വരം 30.7, പടന്ന 37.8, പൈവളികെ 33.3, പള്ളിക്കര 30.6, പനത്തടി 3.3, പിലിക്കോട് 40.6, പുല്ലൂർ-പെരിയ 38.1, തൃക്കരിപ്പൂർ 28, ഉദുമ 27.2, വലിയപറമ്പ 41.7, വോർക്കാടി 0, വെസ്റ്റ് എളേരി 5.5.

Keywords: Kerala, News, Kasaragod, COVID-19, Corona, Health, Health-Department, Top-Headlines, Report, Test, COVID Positivity rate is high in Kasaragod; Above 50 in 4 panchayats.
< !- START disable copy paste -->


Post a Comment

Previous Post Next Post