Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് സമയപരിധി 48 മണിക്കൂറായി ചുരുക്കി; ക്യുആർ കോഡും നിർബന്ധം, നിയമമറിയാതെ ദുബൈയിലേക്കുള്ള യാത്രക്കാർ മംഗളുറു വിമാനത്താവളത്തിൽ കുടുങ്ങി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾCovid negative certificate time limit reduced to 48 hours; QR code mandatory; Dubai passengers struggle at M

മംഗളുറു: (www.kasargodvartha.com 23.04.2021) ദുബൈ ഭരണകൂടം പുറത്തിറക്കിയ കോവിഡ് നിയമങ്ങളറിയാതെ ദുബൈയിലേക്ക് പോകുവാൻ മംഗളുറു വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കുടുങ്ങി. നേരത്തെ 72 മണിക്കൂറിനുള്ളിലെടുത്ത ആർടി പിസിആർ നെഗറ്റീവ് സെർടിഫികറ്റായിരുന്നു വേണ്ടിയിരുന്നതെങ്കിൽ പുതിയ നിയമപ്രകാരം അത് 48 മണിക്കൂറായി കുറച്ചിരുന്നു. സെർടിഫികറ്റിൽ പരിശോധന നടത്തിയതിന്റെ  ക്യുആർ കോഡും നിർബന്ധമാക്കിയിരുന്നു. 

                                                                             

Mangalore, News, Karnataka, COVID-19, Dubai, UAE, Passenger, Time, Covid negative certificate time limit reduced to 48 hours; QR code mandatory; Dubai passengers struggle at Mangalore airport.

എന്നാൽ ഇതൊന്നുമറിയാതെ എത്തിയ പലരും വട്ടം കറങ്ങി. കേരളത്തിലെ സർകാർ ആശുപത്രികൾ നൽകുന്ന സെർടിഫികറ്റിൽ ക്യുആർ കോഡ് ഉണ്ടാവാറില്ല. അത് കൊണ്ട് നേരത്തെ തന്നെ പലരുടെയും യാത്ര മുടങ്ങിയിരുന്നു. ഇതറിയാവുന്നവരും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് പരിശോധന നടത്തിയിരുന്നത്. അതേസമയം ചില സ്വകാര്യ സ്ഥാപനങ്ങളുടെ പരിശോധന റിപോർടിലും ക്യുആർ കോഡ് ഉണ്ടായിരുന്നില്ല. ഇതാണ് യാത്രക്കാർക്ക് വിനയായത്.

ഇവിടെ നിന്ന് പോകുവാൻ അനുമതി നൽകിയാലും ദുബൈ വിമാനത്താവള അധികൃതർ യാത്രക്കാരെ സ്വീകരിക്കുന്നില്ല. ഇത് മൂലം വൻസാമ്പത്തിക നഷ്ടമാണ് യാത്രക്കാർക്ക് ഉണ്ടാവുന്നത്. ഇതൊക്കെ കണക്കിലെടുത്താണ് യാത്രക്കാരെ മംഗളുറു വിമാനത്താവളത്തിൽ തടഞ്ഞത്.

സെർടിഫികറ്റിൽ അറബിയിലോ ഇംഗ്ലീഷിലോ ‘നെഗറ്റീവ്’ എന്ന് എഴുതിയിരിക്കണം, അംഗീകൃത ലാബിൽ നിന്നായിരിക്കണം പരിശോധന നടത്തേണ്ടത് എന്നും ദുബൈ ഭരണകൂടത്തിന്റെ നിയമത്തിലുണ്ട്.

Keywords: Mangalore, News, Karnataka, COVID-19, Dubai, UAE, Passenger, Time, Covid negative certificate time limit reduced to 48 hours; QR code mandatory; Dubai passengers struggle at Mangalore airport.

< !- START disable copy paste -->

Post a Comment