പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്തി; തൃക്കരിപ്പൂരിന്റെ കലക്ടർ ബ്രോ തികഞ്ഞ പ്രതീക്ഷയിൽ

തൃക്കരിപ്പൂർ: (www.kasargodvartha.com 04.04.03.2021)  ഇടത് പക്ഷ സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇത്തവണ ചരിത്രം വഴി മാറും എന്ന ഉറപ്പോടെയാണ് യുഡിഎഫ് സ്ഥാനാർഥി എം പി ജോസഫ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളുമായി അവസാന ലാപിലും മുന്നേറുന്നത്. തകരാത്ത കൊട്ടകളൊന്നുമില്ലെന്ന് പൊതു വേദികൾ അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിക്കുന്നു.

Collector Bro of Thrikkarippur in high hope

പ്രചാരണ വേദിയിലേക്ക് അവസാനമാണ് എത്തിയതെങ്കിലും ഒപ്പത്തിനൊപ്പം ഓടിയെത്താൻ ആദ്ദേഹത്തിനായിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും അദ്ദേഹം പൊതു പര്യടനം പൂർത്തിയാക്കി. ജില്ലയുടെ പുറത്ത് നിന്നുള്ളയാൾ എന്ന വിമർശനത്തെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് അദ്ദേഹം അനുകൂലമാക്കി.

ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു എന്ന ഇമേജ് വോടായി മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. കെ എം മാണിയുടെ മരുമകനായ എം പി ജോസഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ആയാണ് മത്സരിക്കുന്നതെന്ന കൗതുകവും കൂടിയുണ്ട്. 

മണ്ഡലപര്യടനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച വലിയപറമ്പ പഞ്ചായത്തിലായിരുന്നു എം പി ജോസഫ്.  മടക്കര തുറമുഖം, ഓർച്ച, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചീമേനി, നടക്കാവ്, കൊയോങ്കര, തങ്കയം, കക്കുന്നം എന്നിവിടങ്ങളിൽ പര്യടനം നടത്തി. എം ഭാസ്കരൻ, എ വി സുധാകരൻ, ഭവിത്ത് ചെറുകാനം, രജീഷ്, രൂപേഷ്, വിജേഷ്, രാജേഷ്, വിജയൻ, ഇ രാമചന്ദ്രൻ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണാർഥം കണ്ണൂർ ആലക്കോട് അരങ്ങം ശിവക്ഷേത്ര മൈതാനിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിലും അദ്ദേഹം സംബന്ധിച്ചു. വൈകുന്നേരം തൃക്കരിപ്പൂരിൽ നടന്ന റോഡ് ഷോയും ഡി ജെ പാർടിയും വലിയ ആവേശമാണ് തീർത്തത്.

പോളിംഗ് ബൂതിലേക്ക് ചെല്ലാൻ രണ്ട് നാൾ മാത്രമേ ബാക്കി നിൽക്കെ ട്രാക്ടർ ചിഹ്നത്തിൽ തൃക്കരിപ്പൂരിന് ആദ്യത്തെ യുഡിഎഫ് എംഎൽഎ യെ സമ്മാനിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ് ഈ കലക്ടർ ബ്രോ.

Keywords: Trikaripur, Kasaragod, Kerala, News, Niyamasabha-Election-2021, UDF, LDF, District Collector, IAS, Cheemeni, Poll, Collector Bro of Thrikkarippur in high hope.

< !- START disable copy paste -->

Post a Comment

Previous Post Next Post