Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭാ തെരഞ്ഞെടുപ്പ്: 11274 പേർ ആബ്സെന്റീസ് വോട് ചെയ്തു; കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവസാന മണിക്കൂറിൽ അവസരം

Assembly elections: 11274 voters cast their absentee's votes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 05.04.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വോടിംഗ് സമയം. ഇത്തവണ വോടിംഗ് സമയം ഒരു മണിക്കൂർ കൂടുതലാണ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ തപാൽ വോടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കക്കാർക്കും വോട് ചെയ്യാം. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റ് നൽകും. 2021 മാർച് 20ന് പ്രസിദ്ധീകരിച്ച വോടർ പട്ടിക പ്രകാരം ആകെ 10,59,967 വോടർമാരാണ് ജില്ലയിലുള്ളത്.

Kasaragod, Kerala, News, Niyamasabha-Election-2021,Vote, COVID-19, Election, Voters list, District, Assembly elections: 11274 voters cast their absentee's votes.

ജില്ലയിൽ 12 ഡി ഫോം നൽകിയ ആബ്സന്റീസ് വോടർമാരിൽ 11274 പേർ പ്രത്യേക സംവിധാനം ഉപയോഗിച്ച് വോട് രേഖപ്പെടുത്തി. 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരത്തിൽ 23,597 പേരാണ് വോടർമാരായി ഉള്ളത്. മഞ്ചേശ്വരം 1617, കാസർകോട് 1323, ഉദുമ 2557, കാഞ്ഞങ്ങാട് 2916, തൃക്കരിപ്പൂർ 2861 എന്നിങ്ങനെയാണ് വോട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്.

അവസാന മണിക്കൂറിലെ വോടിംഗ് ഇപ്രകാരമാണ്. കോവിഡ് ബാധിതർ അല്ലാത്ത വോടർ ക്യൂവിൽ ഉണ്ടെങ്കിൽ അവർ വോട് ചെയ്ത ശേഷമേ കോവിഡ് ബാധിതർ, പ്രാഥമിക സമ്പർക്കമുള്ളവർ എന്നിവരെ വോട് ചെയ്യാൻ അനുവദിക്കൂ. ഇവർ പിപിഇ കിറ്റ്, ഗ്ലൗസ്, എൻ-95 മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. ഹെൽപ് ഡെസ്‌കിൽനിന്ന് ടോകൺ വാങ്ങി ക്യൂ ഒഴിവാക്കണം. അവസാന മണിക്കൂറിൽ ബൂതിലെ പോളിംഗ് ഉദ്യോഗസ്ഥർ എല്ലാവരും പിപിഇ കിറ്റ് ധരിച്ചരിക്കണം. വോടർ പിപിഇ കിറ്റ് ധരിച്ച് ആരുമായും സമ്പർക്കം പുലർത്താതെ ബൂതിലെത്തുക. ബൂതിൽ ഒരു സമയം ഒരാളെ മാത്രമേ വോട് ചെയ്യാൻ അനുവദിക്കൂ. വോട് ചെയ്ത ശേഷം കൈയുറ പ്രത്യേകം സജ്ജമാക്കിയ പെട്ടിയിൽ നിക്ഷേപിക്കുക. വോട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കുക. വീട്ടിൽ നിന്നോ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ നിന്നോ പോളിംഗ് ബൂതിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും  വോടർ തന്നെ ഉറപ്പ് വരുത്തണം. പിപിഇ കിറ്റ്  സ്വന്തം ഉത്തരവാദിത്വത്തിൽ കണ്ടത്തേണ്ടതാണ്.

Keywords: Kasaragod, Kerala, News, Niyamasabha-Election-2021,Vote, COVID-19, Election, Voters list, District, Assembly elections: 11274 voters cast their absentee's votes.

< !- START disable copy paste -->

Post a Comment