city-gold-ad-for-blogger
Aster MIMS 10/10/2023

കപ്പലിൽ മത്സ്യബന്ധന ബോട് ഇടിച്ചുണ്ടായ അപകടം; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മംഗളൂറു: (www.kasargodvartha.com 16.04.2021) കപ്പലിൽ മത്സ്യബന്ധന ബോട് ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മംഗളൂറു പുറംകടലിൽ മത്സ്യബന്ധന ബോടിൽ വിദേശ ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ആറു പേർ മരിച്ചത്

കപ്പലിൽ മത്സ്യബന്ധന ബോട് ഇടിച്ചുണ്ടായ അപകടം; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയും നാവിക സേനയുടെ തിരച്ചിൽ തുടരും. ഏപ്രിൽ 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയുള്ള ബോടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പൽ ഇടിച്ച് അപകടമുണ്ടായത്.

Keywords:  News, Mangalore, Karnataka, Boat, Accident, Accidental Death, Boat accident, Missing, Sea, Dead body, Top-Headlines, Accident involving a fishing boat; Three more bodies were recovered.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL