കൂട്ടുകാർക്കൊപ്പം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് 5 വയസുകാരൻ മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്

മംഗളുറു: (www.kasargodvartha.com 21.04.2021) വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളുറു ഇന്ദിരാനഗറിലെ മൻസീറിന്റെ മകൻ നിഹാൻ (5) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗംഗാവതിലെ ദുർഗപ്പയുടെ മകൻ മരുതേഷ് (6) മംഗളൂറുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Mangalore, Karnataka, News, Dead, Top-Headlines, Dead body, Child, Lightning, Friend, Injured, Boy, Mangaluru: Lightning at Haleangady - One among two injured boys succumbs

ചൊവ്വാഴ്ച ഇന്ദിരാനഗറിലെ ഒരു വീടിന് മുന്നിൽ മറ്റ് കുട്ടികളോടൊപ്പം ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കെയാണ് ഇവർക്ക് മിന്നലേറ്റത്. തുടർന്ന് ഇരുവരും അബോധാവസ്ഥയിൽ വീണു. ഉടൻ തന്നെ മറ്റ് കുട്ടികൾ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തി അപകടവിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ അവിടെ നിന്ന് മംഗളൂറുവിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നിഹാൻ ബുധനാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

കുട്ടികൾക്ക് മിന്നലേറ്റതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതായും ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.


Keywords: Mangalore, Karnataka, News, Dead, Top-Headlines, Dead body, Child, Lightning, Friend, Injured, Boy, Mangaluru: Lightning at Haleangady - One among two injured boys succumbs.

< !- START disable copy paste -->

Post a Comment

Previous Post Next Post