കാസര്‍കോട്: (www.kasargodvartha.com 09.03.2021) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ എങ്ങും അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.
റോസ് ആന്‍ഡ് ഡയമന്‍ഡ് ക്യാമ്പയിന്‍ 2021
കാസര്‍കോട്: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ റോസ് ആന്‍ഡ് ഡയമന്‍ഡ് ക്യാമ്പയിന്‍ 2021 എന്ന പേരില്‍ മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ ബുക് ഓഫ് വേള്‍ഡ് റെകോര്‍ഡില്‍ ഇടം നേടിയ അഭിഞ്ച ഹരീഷിന്റെ യോഗ പ്രദര്‍ശനം, പാരന്റിംഗ് ബോധവല്‍ക്കരണ ക്ലാസ്, സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം, കലാപരിപാടികള്‍, തായ്‌ക്കൊണ്ട പ്രദര്‍ശനം, കുടുംബശ്രീ സ്റ്റാള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, നിയമ സഹായം, പൊലീസ് സഹായം, കൗണ്‍സിലിംഗ്, തൊഴില്‍ പരാതി പരിഹാരം തുടങ്ങിയവ സംഘടിപ്പിച്ചു.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഉപവിദ്യഭ്യാസ ഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ സമൂഹ്യ നീതി ഓഫിസര്‍ ശീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു സി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി, വനിതാ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത, ജില്ലാ ലേബര്‍ ഓഫീസര്‍ കേശവന്‍ എം, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസര്‍ ഗീതാ കുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, നീലേശ്വരം ബ്ലോക് ശിശു വികസന പദ്ധതി ഓഫീസര്‍ ലൂസി. സി ഡി സംസാരിച്ചു. കാസര്‍ഗോഡ് ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസര്‍ സാഹ്നി എസ് എസ് സ്വാഗതവും, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് ക്രിസ്റ്റി ഉതുപ്പ് നന്ദിയും പറഞ്ഞു.
സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും - കേന്ദ്ര സര്‍വകലാശാല വി സി
പെരിയ: കേന്ദ്ര സര്‍വകലാശാല വരും വര്‍ഷങ്ങളില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാധ്യമായതെല്ലാം ചെയ്യും. ക്യാംപസിനുള്ളില്‍ യാത്ര ചെയ്യുന്നതിന് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈകിളുകള്‍ ഏര്‍പെടുത്തും. ഇതില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ. ബി ആര്‍ പ്രസന്ന കുമാര്‍, അകാഡമിക് ഡീന്‍ പ്രൊഫ. കെ പി സുരേഷ്, ഡോ. ജാസ്മിന്‍ ശാ, ഡോ. ജെ സംഗീത, ഡോ. ദേവി കെ, ഡോ. ദേവി പാര്‍വതി, ഡോ. ആരതി നായര്‍, ഡോ. ജയലക്ഷ്മി രാജീവ്, ഡോ. സുപ്രിയ പി, അര്‍ച്ചന കെ പി, ശ്രീജയ എ, കുസുമം, ബിന്ദു പ്രമോദ്, അബീറ സി എ, ചാരുത കെ സംസാരിച്ചു.
കാന്‍ഫെഡ് വനിതാ ബോധവല്‍ക്കരണ ക്യാമ്പ്
എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ എടനീര്‍ സ്വാമിജീസ് ഓഡിറ്റോറിയത്തില്‍ വനിതാ സംഗമവും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് വുമണ്‍സ് പ്രൊടക്ഷന്‍ ഓഫീസര്‍ എം വി സുനിത ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ മികച്ച സേവനത്തിനു ചെങ്കള പി എച് സിയിലെ മെഡികല്‍ ഓഫീസര്‍ ഡോ. ശമീമ തന്‍വീര്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ഇ ശാന്തകുമാരി, ആശാ വര്‍കര്‍ സുബൈദ എന്നിവരെ ആദരിച്ചു. വനിതാ വേദി ചെയര്‍പേഴ്സണ്‍ സകീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ല ലേബര്‍ വെല്‍ഫയര്‍ എക്‌സിക്യൂടീവ് ഓഫീസര്‍ അബ്ദുല്‍ സലാം മുഖ്യാതിഥി ആയിരുന്നു. ഇ ശാന്തകുമാരി, കാന്‍ഫെഡ് ജന. സെക്രടറി ശാഫി ചൂരിപ്പള്ളം, കരിവെള്ളൂര്‍ വിജയന്‍, പ്രൊഫ. എ ശ്രീനാഥ്, ഹനീഫ് കടപ്പുറം, ആഇശ, സുബൈദ സംസാരിച്ചു.
മര്‍ചന്റ്‌സ് വനിത വിംഗിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍
കാസര്‍കോട്: മര്‍ചന്റ്‌സ് വനിത വിംഗ് വിപുലമായ വനിത ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ എ അസീസ് മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് മര്‍ചന്റ്‌സ് വനിത വിംഗ് ബിസിനസ് വുമണ്‍ അവാര്‍ഡ് 2021 നു ഇവാ ക്രിയേഷന്‍സ് ഉടമ ആയിഷ രഹനയും ,ആക്ടിവിസ്റ്റ് വുമണ്‍ അവാര്‍ഡ് 2021 നു ജലജാക്ഷി ടീചെറും അര്‍ഹരായി. അവാര്‍ഡുകള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷെര്‍ലി സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രടറി സരിജബാബുവും സമ്മാനിച്ചു.
കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ശംസിദ ഫിറോസ്, യുവ കവയിത്രി മറിയം റിദ, കെ വി വി എസ് സംസ്ഥാന വൈസ് പ്രസിഡന്‍ടായി തിരഞ്ഞെടുക്കപ്പെട്ട ഷെര്‍ലി സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട സരിജ ബാബു, ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ ചന്ദ്രമണി എന്നിവരെ ആദരിച്ചു.വനിതകള്‍ക്കുള്ള ചെറുകിട വ്യവസായ സംരംഭത്തെ കുറിച്ചുള്ള ക്ലാസിന് സുനിത കെ നേതൃത്വം നല്‍കി.യോഗത്തില്‍ ഉമാവതി അധ്യക്ഷത വഹിച്ചു. സുചിത്രപിള്ള, ഭവാനി, നളിനി, അനിത, ഖമറുന്നീസ, ആശ, ബീനഷെട്ടി, സുമതി പ്രസംഗിച്ചു.
മഹിള അസോസിയേഷന്‍ മഹിള കൂട്ടായ്മ
ചെര്‍ക്കള: മഹിള അസോസിയേഷന്‍ കാസര്‍കോട് അസംബ്ലി മണ്ഡലം മഹിള കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രടറി എം സുമതി ഉദ്ഘാടനം ചെയ്തു. കെ പി സുജല അധ്യക്ഷത വഹിച്ചു. സിപിഎം ചെങ്കള ലോകല്‍ സെക്രടറി എ ആര്‍ ധന്യവാദ്, ജില്ലാ പഞ്ചായത്തംഗം ഫാത്വിമത് ശംന, പി ജാനകി, വി രാധ, മുഹ്‌സിന റസാഖ് സംസാരിച്ചു. കെ ജയകുമാരി സ്വാഗതം പറഞ്ഞു.
വുമണ്‍ സല്യൂട് വനിതാ സദസ്സ്
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ ജില്ലാ വനിതാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 'കരുതലും കരുത്തുമായ സത്രീ പക്ഷ കേരളത്തിന് വുമണ്‍ സല്യൂട്' എന്ന സന്ദേശം ഉയര്‍ത്തി വനിതാ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. യമുനാ രാഘവന്‍ അധ്യക്ഷത വഹിച്ചു. പ്രീത, സി ശാന്തകുമാരി, നരേഷ് കുമാര്‍ കുന്നിയൂര്‍, പ്രസാദ് കരുവളം, രാഗി രാജ്, സുനിത കരിച്ചേരി സംസാരിച്ചു.
നാഷണല്‍ വിമന്‍സ് ഫ്രന്‍ഡ് സ്ത്രീ ജ്വാല
കാസര്‍കോട്: നാഷണല്‍ വിമന്‍സ് ഫ്രന്‍ഡ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ കലക്ട്രേറ്റ് ജംഗ്ഷനില്‍ 'മാറ്റത്തിനായി നമുക്ക് ശബ്ദിക്കാം' എന്ന മുദ്രാവാക്യത്തില്‍ സ്ത്രീജ്വാല സംഘടിപ്പിച്ചു
ജില്ലാ പ്രസിഡണ്ട് ഒ ടി നഫീസത് ടീചെര്‍ വനിതാദിന സന്ദേശം നല്‍കി. വോര്‍ക്കാടി ഗ്രാമപഞ്ചായത്തംഗം ഖമറുന്നിസ മുസ്തഫ മുഖ്യാത്ഥിതിയായി. ഫിദ ഫാത്വിമ, സഫീറ സലീം, ഫൗസിയ ടീചെര്‍, നജ്മുന്നിസ, മുന്‍സീറ, സുമയ്യ അശ്റഫ്, ഖൈറുന്നിസ ഖാദര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Women's-day, District, Celebration, Periya, Edneer, Merchant-Association, Cherkala, With a variety of programs that call for women's empowerment International Women's Day was celebrated.
< !- START disable copy paste -->