Join Whatsapp Group. Join now!
Aster MIMS 10/10/2023

നിർമാണത്തിലിരുന്ന വീടിന്റെ ലിന്റൽ തകർന്ന് വീണ് തൊഴിലാളി മരിച്ചു; 2 പേർക്ക് പരിക്ക്

The slab of the house under construction collapsed and the worker died; 2 injured seriously #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.03.2021) നിർമാണത്തിലിരുന്ന വീടിന്റെ ലിന്റൽ തകർന്ന് വീണ് തൊഴിലാളി മരിച്ചു. കള്ളാറിലെ  മോഹനന്‍ (33) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു അതിഥി തൊഴിലാളിയുടെ നില ഗുരുതരമാണ്. ഇയാളെ  മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിയ പുണൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.

The slab of the house under construction collapsed and the worker died; 2 injured seriously.



തമ്പാൻ എന്നയാൾ നിർമിക്കുന്ന പുതിയ വീടിൻ്റെ ലിന്റലാണ് തകര്‍ന്നു വീണത്. മോഹനൻ തകർന്നു വീണ ലിൻലിനിടയിൽപ്പെട്ട വിവരം അൽപ്പം വൈകിയാണ് മറ്റുളളവർ അറിഞ്ഞതെന്നാണ് സൂചന. മണ്ണ് മാന്തി യന്ത്രം വരുത്തിയാണ് ലിന്റൽ  ഉയർത്തിയത്. കാഞ്ഞങ്ങാട് നിന്ന് എത്തിയ ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനു കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേനയും അമ്പലത്തറ പൊലീസും എത്തിയിരുന്നു.

Keywords: Kanhangad, Kerala, News, Kasaragod, Death, Accident, Worker, House, Police, Ambalathara, The slab of the house under construction collapsed and the worker died; 2 injured seriously.
< !- START disable copy paste -->

Post a Comment