city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപ്പൂർ കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: (www.kasargodvartha.com 07.03.2021) പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കെ കെ എം എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃക്കരിപ്പൂർ പടന്ന സ്വദേശിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ജാബിർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണപ്പെട്ടത്. എക്വറ്റ് പെട്രോകെമികൽ കമ്പനിയിൽ 1996 മുതൽ 2019 വരെ 23 വർഷം സി ഇ ഒ യുടെ എക്സിക്യൂടീവ്‌ അസിസ്റ്റന്റായി പ്രവർത്തിച്ചു. അവസാനമായി അൽകൂത് ഇൻഡസ്ട്രീസ് കമ്പനിയിൽ എച് ആർ മാനേജരായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

പ്രവാസി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപ്പൂർ കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ നാല് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കെ എം സി സി, വെൽഫെയർ ലീഗ്, മലയാളി ആർട്സ്‌ സെൻറർ, യുഎംഒ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. കേരള കുവൈറ്റ് മുസ്ലിം അസോസിയേഷൻ അദ്ദേഹത്തിൻറെ കീഴിൽ ശക്തമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിരുന്നത്. 2012 ലെ പ്രവാസി ഭാരതി അവാർഡും ഗർഷോം പ്രവാസി രത്ന അവാർഡും നേടിയിട്ടുണ്ട് .നിരവധി സംഘടനകളുടെ ആദരവും അംഗീകാരവും തേടിയെത്തിയിട്ടുണ്ട് .

ഭാര്യ സൗദ ഫെബ്രുവരി 24 ന് കുവൈത്ത്‌ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. സൗദയെ കുവൈത്തിൽ തന്നെയാണ് ഖബറടക്കിയത്.

മക്കൾ: ഡോ. സുആദ് (പയ്യന്നൂർ സഹ ആശുപത്രി), സമഹ. മരുമക്കൾ: ഡോ. അശ്‌റഫ്, അഫ്‌ലാഖ് (ഖത്വർ).

Keywords:  Kuwait City, Kuwait, Death, News, Gulf, Kasaragod, Trikaripur, Business-man, Obituary, Sageer Thrikkarippur, an expatriate leader and philanthropist, has died in Kuwait.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL