city-gold-ad-for-blogger
Aster MIMS 10/10/2023

കസ്റ്റഡിയിലെടുത്ത ആഢംബര കാർ പൊലീസുകാർ വിറ്റു; 2 പേർക്ക് കൂടി സസ്‌പെൻഷൻ

മംഗളൂരു: (www.kasargodvartha.com 02.03.2021) വഞ്ചനാ കേസിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആഢംബര കാർ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്‌തത്‌. ഈ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാരുടെ എണ്ണം നാലായി ഉയർന്നു. സസ്‌പെൻഷനിലായ നാല് പോലീസുകാർക്കും വില്പന നടത്താൻ ഇടനിലക്കാരനായ ദിവ്യദർശനും ബെംഗളൂരുവിലെ സിഐഡി ഓഫീസിൽ അന്വേഷണത്തിന് ഹാജരാകാൻ നോടീസ് നൽകിയിട്ടുണ്ട്.

< !- START disable copy paste -->
കസ്റ്റഡിയിലെടുത്ത ആഢംബര കാർ പൊലീസുകാർ വിറ്റു; 2 പേർക്ക് കൂടി സസ്‌പെൻഷൻ


നാലര ലക്ഷത്തിന്റെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് മംഗളൂരുവിലെ ഒരു സ്ത്രീ കേരളത്തിൽ ബിസിനസ് ശൃംഖലകൾ ഉള്ള ഏലിയ കൺസ്ട്രക്ഷൻ ആൻഡ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊമോടർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും മൂന്ന് ആഢംബര കാറുകളും പിടിച്ചെടുത്തിരുന്നു. ബി‌എം‌ഡബ്ല്യു, പോർഷെ, ജാഗ്വാർ എന്നീ കാറുകളാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ പ്രൊമോടർമാർ കാറുകൾ വിട്ട് കിട്ടാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ രണ്ട് കാർ മാത്രം ഉള്ളതായി മനസ്സിലായത്. ഇത് വിവാദമായതിനെ തുടർന്ന് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് 50 ലക്ഷം രൂപ വിലവരുന്ന ജാഗ്വാർ പൊലീസുകാർ തന്നെ 14 ലക്ഷത്തിന് വിറ്റതായി കണ്ടെത്തിയത്. പൊലീസ് റിപോർടിൽ രണ്ട് കാറുകൾ മാത്രമാണ് പിടികൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

സംഭവത്തിൽ അഷിത് ഡിസൂസ, രാജ, കബൽരാജ്, രാമകൃഷ്ണൻ എന്നീ പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി ഭൂപേന്ദ്ര സിംഗിന് കാർ വിൽക്കാൻ സഹായിച്ചതായി പിടിയിലായ ഇടനിലക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോർഷെ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് വിശദമായി അന്വേഷിക്കാൻ സിഐഡി ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.

Keywords:  Karnataka, News, Mangalore, Top-Headlines, Car, Police, Custody, Suspension, Case, Complaint, Police sell luxury car taken into custody; Suspension for 2 more.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL