city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് എയിംസ്: സമ്മര്‍ദം ശക്തമാക്കി ആക്ഷന്‍ കമിറ്റി, ഗവര്‍ണറെയും കേന്ദ്രമന്ത്രിയേയും നേരിട്ട് കണ്ട് നിവേദനം നല്‍കി; ആവശ്യം പരിശോധിച്ചു കേരള സര്‍കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഗവര്‍ണര്‍

കാസര്‍കോട്: (www.kasargodvartha.com 02.03.2021) കേരളത്തിന് അനുവദിക്കുന്ന നിര്‍ദ്ദിഷ്ട ഓള്‍ ഇന്ത്യാ മെഡികല്‍ സയന്‍സ് (എയിംസ്) കാസര്‍കോടിന് ലഭിക്കുന്നതിന് ആക്ഷന്‍ കമിറ്റി സമ്മര്‍ദം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ 12ാം സ്ഥാപകദിന പരിപാടിക്കായി കാസര്‍കോട്ടെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി മുരളീധരനെയും നേരിട്ട് കണ്ട് നിവേദനം നല്‍കി. കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയെപറ്റി എയിംസ് ജനകീയ കൂട്ടായ്മയും എം ബി കെ  കാസര്‍കോടും നിവേദനവും വിശദമായ റിപോര്‍ടുകളും നല്‍കി. കാര്യങ്ങള്‍ പരിശോധിച്ചു കേരള സര്‍കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. കേന്ദ്രമന്ത്രി വി മുരളീധരനും എയിംസിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്.

ആക്ഷന്‍ കമിറ്റി ഭാരവാഹികളായ സുലൈഖ മാഹിന്‍, ഉഷ ടീചെര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, സിസ്റ്റര്‍ ജയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കി സംസാരിച്ചത്. 

കാസര്‍കോട്ട് എയിംസ്: സമ്മര്‍ദം ശക്തമാക്കി ആക്ഷന്‍ കമിറ്റി, ഗവര്‍ണറെയും കേന്ദ്രമന്ത്രിയേയും നേരിട്ട് കണ്ട് നിവേദനം നല്‍കി; ആവശ്യം പരിശോധിച്ചു കേരള സര്‍കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഗവര്‍ണര്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി പി എം സംസ്ഥാന സെക്രടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കും നേരത്തെ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എല്ലാവരും അനുകൂലമായ മറുപടിയാണ് നല്‍കിയത്.

വലിയ ക്യാമ്പയിനാണ് കാസര്‍കോട്ട് എയിംസിനായി നടന്നു വരുന്നത്. യുഡിഫ് ഭരണ കാലത്തു 2015 ല്‍ കേന്ദ്രത്തിന് നല്‍കിയ നാല് പ്രപോസിലുകളിലും പിന്നീട് എല്‍ഡിഫ് സര്‍കാര്‍ 2018 ല്‍ നല്‍കിയ പ്രപോസലിലും കാസര്‍കോടിനെ ഉള്‍പ്പെടുത്താതിരുന്നത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

വരുന്ന തെരെഞ്ഞടുപ്പ് സമയത്ത് ശക്തമായ സമ്മര്‍ദവുമായി പൊതുജങ്ങള്‍ക്കിടയിലും, നവമാധ്യമങ്ങളിലും  മുന്നോട്ടുപോകാനാണ് തീരുമാനാമെന്ന്  ജനകീയ ആക്ഷന്‍ കമിറ്റി എക്‌സിക്യൂടീവ് അംഗവും നവമാധ്യമ  കണ്‍വീനറുമായ എ കെ പ്രകാശ് അറിയിച്ചു.

Keywords: Kasaragod, Kerala, News, Government, LDF, Action Committee, Central University, Health-Department, Ramesh-Chennithala, Oommen Chandy, CPI, BJP, UDF, Kasargod AIIMS: The action committee intensified the pressure and submitted a petition to the Governor and the Union Minister; The governor said he would look into the need and make a recommendation to the Kerala government

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL