city-gold-ad-for-blogger
Aster MIMS 10/10/2023

കർണാടക അയയുന്നു; അതിർത്തി അടച്ച നടപടി പുനഃപരിശോധിക്കാമെന്ന് സർകാർ ഹൈകോടതിയിൽ; വിശദമായ സത്യവാങ്മൂലം സമർപിക്കാൻ മാർച് 9 വരെ സമയം അനുവദിച്ചതായി അഡ്വ. സുബ്ബയ്യ റൈ

ബെംഗളൂരു: (www.kasargodvartha.com 05.03.2021) കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി അതിർത്തികൾ അടച്ച നടപടി പുനഃപരിശോധിക്കാനും തിരുത്താനും തയ്യാറാണെന്ന് കർണാടക സർകാർ ഹൈകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 ലെ ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ സമർപിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കർണാടക സർകാർ പുതിയ നിലപാട് സ്വീകരിച്ചത്. വിശദമായ സത്യവാങ്മൂലം സമർപിക്കാൻ കർണാടക സർകാരിന് മാർച് ഒമ്പത് വരെ സമയം അനുവദിച്ചതായി അഡ്വ. സുബ്ബയ്യ റൈ കാസർകോട് വാർത്തയോട് പറഞ്ഞു.

കർണാടക അയയുന്നു; അതിർത്തി അടച്ച നടപടി പുനഃപരിശോധിക്കാമെന്ന് സർകാർ ഹൈകോടതിയിൽ; വിശദമായ സത്യവാങ്മൂലം സമർപിക്കാൻ മാർച് 9 വരെ സമയം അനുവദിച്ചതായി അഡ്വ. സുബ്ബയ്യ റൈ



അന്തർ സംസ്ഥാന പാതകൾ അടച്ചിടാൻ സംസ്ഥാന സർകാരുകൾക്ക് അധികാരമില്ലെന്ന് നേരത്തെ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വെള്ളിയാഴ്ച വാദം കേട്ടത്. ചെക് പോസ്റ്റുകളിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിക്കൂടേയെന്ന് ഹൈകോടതി കർണാടക സർകാരിനോട് ആരാഞ്ഞു. മറുപടിയായി നിയന്ത്രണത്തിൽ ഇളവ് വരുത്താമെന്ന് അഡ്വകേറ്റ് ജനറൽ അറിയിക്കുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മാർച് 25 ന് കേസ് പരിഗണിച്ചപ്പോൾ ഇന്ത്യൻ ഭരണഘടനാ അനുശാസിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ് അതിർത്തി അടച്ച നടപടിയെന്ന് സുബ്ബയ്യ റൈ വാദിച്ചിരുന്നു. കേന്ദ്ര സർകാർ പുറപ്പെടുവിച്ച അൺലോക് നിയമങ്ങൾ നില നിൽക്കെ ഒരു ജില്ലാ ഭരണകൂടം ഇതിനെതിരായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് വിശദീകരണം നല്കാൻ കർണാടക സർക്കാറിന് മാർച് അഞ്ച് വരെ സമയം നൽകുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സർകാർ നിലപാട് മാറ്റുകയായിരുന്നു.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. ചെക് പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്.

Keywords:  Karnataka, News, Mangalore, Kasaragod, COVID-19, Corona, Test, Protest, High-Court, Top-Headlines, Karnataka Govt says to reconsider border closure.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL