തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 04.03.2021) യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ മാസം മരണപ്പെട്ട നൗശീറയുടെ ഭർത്താവ് അബ്ദുർ റസാഖ് ആണ് അറസ്റ്റിലായത്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഫെബ്രുവരി 11 നാണ് അമ്പലത്തറ പാറപ്പള്ളി മഖാമിന് സമീപത്ത് താമസിക്കുന്ന രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ മാതാവായ നൗശീറയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെയും നില ഗുരുതരമായതിനാൽ കണ്ണൂരിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോവിഡിനെ തുടർന്നാണ് വിദേശത്തായിരുന്ന അബ്ദുർ റസാഖ് നാട്ടിലെത്തിയത്. സംഭവ ദിവസം നൗശീറയും റസാഖും രണ്ട് കുട്ടികളും ബന്ധുവീട്ടില്‍ ചടങ്ങിന് പോയി ഒരുമണിയോടെ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ പുലർച്ചയോടെയാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Husband has been arrested in connection with the death of a young woman

ചടങ്ങിനിടെ അബ്ദുർ റസാഖ് നൗശീറയെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതിൽ മനോവിഷമം ഉണ്ടായതായും സഹോദരിക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ നൗശീറ പറഞ്ഞിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Death, Woman, Suicide, Husband, Case, Arrest, Husband has been arrested in connection with the death of a young woman. 
< !- START disable copy paste -->


Post a Comment

Previous Post Next Post