Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് പെൺകുട്ടിയെയും സുഹൃത്തിനെയും ഹോടെലിന് മുന്നിൽ വെച്ച് തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നിൽ ഹണി ട്രാപ്; പെൺകുട്ടി എയ്ഞ്ചൽ ഹണി ട്രാപിലെ നായിക: യുവാവിനെ മോചിപ്പിച്ചു; സംഘത്തിന് ഒത്താശ ചെയ്ത കർണാടക പൊലീസ് യുവാവിനെ ജയിലിലടച്ചു

Honey Trap behind the kidnapping of a Kasargod girl and her friend in front of a hotel #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.03.2021) പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്വഞ്ചറി ഹോടെലിന് മുന്നിൽ വെച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നിൽ ഹണി ട്രാപ് ആണെന്ന് വ്യക്തമായി.

യുവാവിനൊപ്പം തട്ടികൊണ്ടു പോയതായി പറയപ്പെടുന്ന പെൺകുട്ടി ചെന്നൈ സ്വദേശിനി എയ്ഞ്ചൽ ഹണി ട്രാപിലെ നായികയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവാവിനെ അന്വേഷണത്തിനൊടുവിൽ കാസർകോട് ടൗൺ പൊലീസ് മോചിപ്പിച്ചു.

അതെ സമയം സംഘത്തിന് ഒത്താശ ചെയ്ത കർണാടക പൊലീസ് യുവാവിനെ മംഗളൂരുവിലെ ഒരു തോക്കു കേസിൽ അറസ്റ്റ് ചെയ്ത് മംഗളുരു ജയിലിലടച്ചിരിക്കുകയാണ്.

Honey Trap behind the kidnapping of a Kasargod girl and her friend in front of a hotel

കർണാടക പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ കാസർകോട് പൊലീസുമായി സഹകരിക്കാൻ തയ്യാറായില്ല. പ്രതികൾക്ക് അനുകൂലമായ നിലപാടാണ് കർണാടക പൊലീസ് സ്വീകരിച്ചത്.

ബാംഗ്ലൂരിൽ വാഹന കച്ചവടം നടത്തുന്ന കാസർകോട് വിദ്യാനഗറിൽ താമസിക്കുന്ന ശൗഖത് അലിയെയാണ് ഇയാൾക്കൊപ്പം ബിസിനസ് നടത്തിവന്ന ചെന്നൈ സ്വദേശി ദേവൻ, സെമീർ, അൻപ്, ശ്രീനാഥ്, എയ്ഞ്ചൽ എന്നിവരടങ്ങുന്ന സംഘം തട്ടി കൊണ്ടുപോയത്. എയ്ഞ്ചൽ എന്ന 24കാരിയെ ഉപയോഗിച്ചാണ് ശൗക്കത്തലിയെ തട്ടികൊണ്ടുപോയത്.

ശൗഖത് അലിയും ദേവനും ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ വച്ച് മുൻ പരിചയമുണ്ട്. ദേവൻ വഴിയാണ് ശൗഖത് അലിക്ക് എയ്ഞ്ചലെന്ന യുവതിയെ പരിചയം. പിന്നീട് യുവതി ദേവൻ്റെ നിർദേശപ്രകാരം ശൗഖത് അലിയുമായി സൗഹൃദം നടിക്കുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്നും മംഗളൂരുവിലെത്തിയ യുവതി ശൗഖത് അലിയെ ഫോണിൽ വിളിക്കുകയും ഇയാൾ കാറുമായി സുഹൃത്തുമൊത്ത് മംഗളൂരുവിലെത്തി യുവതിയെ കൂട്ടികൊണ്ടുവരികയുമായിരുന്നു.

യുവതിയുടെ സംഘത്തിലെ മറ്റു അംഗങ്ങൾ ഇവരുടെ പിറകെ തന്നെ ഉണ്ടായിരുന്നു.മംഗളൂരു ഭാഗത്ത് വെച്ച് തന്നെ ഇവരെ തട്ടികൊണ്ടു പോകാൻ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല.

സ്വിഫ്റ്റ് കാറിൽ ശൗഖത് അലിയും സുഹൃത്തും യുവതിയെയും കൂട്ടി കാസർകോട്ടേക്ക് വരുമ്പോൾ പിന്തുടർന്നെത്തിയ സംഘം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ക്യാപിറ്റൽ ഇൻ ഹോടെലിന് സമീപത്തുവെച്ച് കാറടക്കം തട്ടികൊണ്ട് പോവുകയായിരുന്നു. ശൗഖത് അലിക്കൊപ്പം ഉണ്ടായിരുന്ന കാർ ഉടമസ്ഥനായ ലത്വീഫിനെ സംഘം ഒഴിവാക്കുകയും ചെയ്തു. തുടർന്ന് ലത്വീഫാണ് വിവരം കാസർകോട് ടൗൺ പോലീസിനെ അറിയിച്ചത്.

ശൗഖത് അലി സുഹൃത്തിനെ എയർപോർടിൽ നിന്നും കൊണ്ടുവരാൻ സഹായം ചോദിച്ചപ്പോൾ കാർ കൈമാറാൻ സാധിക്കില്ലെന്നും തൻ്റെ കൂടെ ഞാനും വരാം എന്നുപറഞ്ഞാണ് ലത്വീഫ് വീട്ടിൽ നിന്നും യുവാവിനൊപ്പം ഇറങ്ങിയത്.

ബംഗളൂരു ബസനവാടി പൊലീസ് ആണ് സംഘത്തിന് ഒത്താശ ചെയ്ത് കൊടുത്ത് യുവാവിനെയും പ്രതികളെയും കൈമാറാതെ നാടകം കളിച്ചത്. മംഗളൂരു പൊലീസിൽ നിലവിലുണ്ടായിരുന്ന തോക്ക് കേസിലാണ് ശൗഖത് അലിയെ കൈമാറി അറസ്റ്റ് ചെയ്തത്.

കാസർകോട് സി ഐ കെ വി ബാബുവും സംഘവും ടവർ ലൊകേഷൻ നോക്കിയെത്തിയാണ് ശൗഖത് അലിയെ ബസവനാടി പൊലീസ് സ്‌റ്റേഷൻ പരിധിയിവെച്ച് യുവാവിനെയും തട്ടികൊണ്ടു പോയ സംഘത്തെയും കണ്ടെത്തിയത്.

ബസവനാടി പൊലീസിൻ്റെ സഹായം തേടിയതോടെയാണ് പൊലീസ് പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ഹണി ട്രാപ് സംഘമാണ് കാസർകോട്ടുകാരൻ ശൗഖത് അലിയെ യുവതിക്കൊപ്പം റാഞ്ചിയത്. നേരത്തേ ഗൾഫിലായിരുന്ന ശൗഖത് അലി അടുത്തിടെയാണ് ബംഗളുരു കേന്ദ്രീകരിച്ച് വാഹന കച്ചവടം ആരംഭിച്ചത്. ഇതിനിടെ ചെന്നൈ സ്വദേശി ദേവനുമായും കൂട്ടുകാരി എയ്ഞ്ചലുമായും പരിചയത്തിലായത്. ശൗഖത് അലിയുടെ കൈവശം വൻ സമ്പാദ്യം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് എയ്ഞ്ചലിനെ ഉപയോഗിച്ച് ഹണി ട്രാപിൽ കുടുക്കാൻ ശ്രമിച്ചത്.

ശൗഖത് അലിയെ മംഗളൂരു കോടതിയിൽ ഹർജി നൽകി പ്രൊഡക്ഷൻ വാറണ്ടിലൂടെ കാസർകോട്ടേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കാസർകോട് ടൗൺ പൊലീസ്.

Keywords: Kasaragod, Kerala, News, Police, Arrest, Kidnap, Case, Girl, Friend, Hotel, Man, Release, Karnataka, Jail, Honey Honey Trap behind the kidnapping of a Kasargod girl and her friend in front of a hotel.



< !- START disable copy paste -->

Post a Comment