Join Whatsapp Group. Join now!
Aster MIMS 10/10/2023

അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിലൂടെ മുഖരൂപം; വീണ്ടും അത്ഭുതം സൃഷ്ടിച്ച് ദുബൈ പൊലീസ്

Facial features recreated with a single hairline obtained from a completely decomposed corpse#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ദുബൈ: (www.kasargodvartha.com 08.03.2021) പൂർണമായും ജീർണിച്ച മൃതദേഹത്തിൽ നിന്നും ലഭിച്ച ഒരൊറ്റ മുടിനാരിലൂടെ മുഖരൂപം സൃഷ്ടിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ദുബൈ പൊലീസ്. ജനറൽ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി വിദഗ്ധരാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിസ്മയം തീർത്തത്. ത്രി ഡി ഫേഷ്യൽ റി കൺസട്രക്ഷനിലൂടെയാണ് മുഖരൂപം തയ്യാറാക്കിയത്.


Dubai, News, Death, Dead Body, Police, Sea, Science, Forensic-Enquiry, Investigation, Facial features recreated with a single hairline obtained from a completely decomposed corpse; Dubai police create miracle again.

ഒരുമാസം മുമ്പാണ് മൃതദേഹം കടലിൽ നിന്ന് ലഭിച്ചത്. മുഖമടക്കം ജീർണിച്ച അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം വെള്ളത്തിലൂടെ ഒഴുകി നടന്നതിനാൽ ചർമത്തിന്റെ നിറവും സ്വഭാവവും നഷ്ടപ്പെട്ടിരുന്നു. മുഖത്തെ സവിശേഷതകളും വരകളും അപ്രത്യക്ഷമായിരുന്നു. സമാന ഡിഎൻഎയും വിരലടയാളങ്ങളും ലഭിച്ചില്ല. വിരലടയാളങ്ങളും അഴുകിയ നിലയിലായിരുന്നു. ഇതുവെച്ച് ആളെ തിരിച്ചറിയുക പ്രയാസകരമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുടിനാര് ലഭിച്ചത്. മൂന്ന് സെ.മീ നീളമുള്ള കട്ടിയുള്ള മുടിയാണ് ലഭിച്ചത്. 35 നും 45 നും ഇടയിൽ പ്രായമുള്ളയാളാണെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. ചർമത്തിന്റെ നിറവും തലയോട്ടിയുടെ വലിപ്പവും മറ്റും വെച്ച് മരിച്ചയാൾ ഏഷ്യൻ വംശജൻ ആയിരിക്കുമെന്ന് മനസ്സിലാക്കി. ചർമത്തിന്റെ കനം, കണ്ണിന്റെ നിറം തുടങ്ങിയവയും വിശകലനം ചെയ്താണ് ത്രിമാന രൂപം തയ്യാറാക്കിയത്.

ദുബൈ പൊലീസ് വിദഗ്ധർ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഡിജിറ്റൽ ചിത്രം തയ്യാറാക്കാൻ കഴിഞ്ഞതെന്ന് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ ഡെപ്യൂടി ഡയറക്ടർ ബ്രിഗേഡിയർ അഹ്‌മദ്  മാത്തർ അൽ മുഹൈരി പറഞ്ഞു. പൂർണമായും അഴുകിപ്പോയ മൃതദേഹം  വിശകലനം ചെയ്യുന്നതിൽ  നിരവധി വെല്ലുവിളികൾ നേരിട്ടതായി ഫോറൻസിക് കൺസൾടന്റ് ഡോ. യൂനുസ് അൽ ബലൂശി പറഞ്ഞു.



ചിത്രം ഉപയോഗിച്ച് മരിച്ചയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും ദുബൈ പൊലീസിന്റെ കോൾ സെന്റർ നമ്പറായ  04-901 ൽ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.

Keywords: Dubai, News, Death, Dead Body, Police, Sea, Science, Forensic-Enquiry, Investigation, Facial features recreated with a single hairline obtained from a completely decomposed corpse; Dubai police create miracle again.

< !- START disable copy paste -->

Post a Comment