Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭാ തിരഞ്ഞെടുപ്പ്: കാസർകോട്ട് 1591 ബൂതുകൾ; കോവിഡ് മാനദണ്ഡങ്ങളോടെ 15 പ്രത്യേക ബൂതുകള്‍

Assembly elections: 1591 booths in Kasargod; 15 separate booths with COVID standards#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനായി അഞ്ച് മണ്ഡലങ്ങളിലായി 1591 ബൂതുകൾ സജ്ജമാക്കും. 983 മെയിന്‍ ബൂതുകളും 608 താല്‍കാലിക ബൂതുകളുമുള്‍പ്പെടെയാണിത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂതുകളുള്ളത്- 336. 296 ബൂതുകളുള്ള കാസര്‍കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്.

വിവിധ മണ്ഡലങ്ങളിലെ ആകെ ബൂതുകൾ, മെയിൻ ബൂതുകൾ, താത്കാലിക ബൂതുകൾ എന്ന ക്രമത്തിൽ. മഞ്ചേശ്വരം (336, 205, 131), കാസര്‍കോട് (296, 190, 106), ഉദുമ (316, 198, 118), കാഞ്ഞങ്ങാട് (336, 196, 140), തൃക്കരിപ്പൂര്‍ (307, 194, 113).

Assembly elections: 1591 booths in Kasargod; 15 separate booths with COVID standards

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 15 ഇടങ്ങളില്‍ പ്രത്യേക താല്‍ക്കാലിക ബൂതുകള്‍ തയ്യാറാക്കും . സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, കുടിവെള്ള സംവിധാനം, സ്റ്റീല്‍ ട്രസ് വര്‍ക്, മേല്‍ക്കൂര, സീലിങ് കാര്‍പെറ്റ്, പ്ലാസ്റ്റിക് കസേരകള്‍, വി ഐ പി കസേരകള്‍, മേശകള്‍, സീലിങ് തുണിയുപയോഗിച്ചുള്ള പഗോഡ പന്തല്‍, ഇരുമ്പ് ബാരികേഡുകള്‍, മുള കൊണ്ടുള്ള തൂണുകള്‍, രണ്ട് ദിവസത്തേക്കുള്ള കുടിവെള്ള സംവിധാനം, ജനറേറ്ററുകള്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക പന്തല്‍ ഒരുക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ കുഞ്ചത്തൂര്‍ ഗവ.എല്‍ പി സ്‌കൂള്‍ പരിസരം, എം ജി എല്‍ സി കദംപാടി, ബെജ്ജ അങ്കണവാടി, കാസര്‍കോട് മണ്ഡലത്തില്‍ മീപ്പുഗുരി അങ്കണവാടി, കാന്തിക്കര അങ്കണവാടി, ഉദുമ മണ്ഡലത്തില്‍ കളനാട് ഗവ എല്‍ പി സ്‌കൂള്‍ പരിസരം, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കല്ലം തോള്‍ കുടുംബക്ഷേമ ഉപകേന്ദ്രം പരിസരം, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കൊളത്തുകാട് മള്‍ടി ഗ്രേഡ് ലേണിങ് സെന്റര്‍, ഗോക്കടവ് ഉദയ ആര്‍ട്‌സ് ആൻഡ് റീഡിങ് റൂം, പാവല്‍ ഭാവന ക്ലബ് ആൻഡ് റീഡിങ് റൂം, പൊങ്ങല്‍ സാംസ്‌കാരിക കേന്ദ്രം, തോട്ടംചാല്‍ ഉദയ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ്, നോര്‍ത് തൃക്കരിപ്പൂര്‍ എ എല്‍ പി എസ് കൊയോങ്കര എന്നിവിടങ്ങളിലുമാണ് താല്‍ക്കാലിക ബൂതുകള്‍ നിര്‍മിക്കുന്നത്.

താത്കാലിക ബൂതുകൾ നിർമിക്കുന്നതിനായി ജില്ലാ കളക്ടർ ക്വടേഷൻ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് രാവിലെ 11 വരെ സമര്‍പിക്കാം. മാര്‍ച് ആറിന് വൈകീട്ട് നാല് മണിക്കകം ബൂതുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും.

Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Top-Headlines, District Collector, Election, COVID-19, Corona, Assembly elections: 1591 booths in Kasargod; 15 separate booths with COVID standards.
< !- START disable copy paste -->


Post a Comment