Join Whatsapp Group. Join now!
Aster MIMS 10/10/2023

ശക്തി തെളിയിച്ച് പോപുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യയുടെ യൂണിറ്റി മാർചും പൊതുസമ്മേളനവും; ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ കാവൽക്കാരാകണമെന്നു ബി നൗശാദ്

Unity March and General Assembly of the Popular Front of India#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 17.02.2021) സ്ഥാപക ദിനത്തിൽ ശക്തി തെളിയിച്ച് പോപുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യയുടെ യൂണിറ്റി മാർചും പൊതുസമ്മേളനവും. അപർ ബസാറിൽ നിന്നും വളന്റിയർമാർ അണിനിരന്ന യൂണിറ്റി മാർചും ബഹുജനറാലിയും ബസ് സ്റ്റാൻഡ് ചുറ്റി പെർള റോഡിലെ ശഹീദ് ആലി മുസ്ലിയാർ നഗറിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം ബി നൗശാദ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ, എതിർ ശബ്ദങ്ങളെ ഇഡിയെയും മറ്റു സർകാർ ഏജൻസികളെയും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും യുപിയിലെ ഹത്വറാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞ വിഷയങ്ങളിലടക്കം പ്രതികരിച്ചതിന് പിഎഫ്ഐ യെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Unity March and General Assembly of the Popular Front of India

ബിജെപി ഭരണത്തിൽ മതത്തിന്റെയും വംശത്തിന്റെയും പേരിൽ കടുത്ത വിവേചനം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ കാവൽക്കാരാകണമെന്നും ബി നൗശാദ് പറഞ്ഞു. അക്രമോത്സുക ഹിന്ദുത്വത്തെ ചെറുത്തു തോൽപ്പിക്കുന്നതിലൂടെ മാത്രമാണ് സ്വാതന്ത്ര്യ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ പുലരുകയുള്ളൂ, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു.

ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എൻ യു അബ്ദുൽ സലാം, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് ഹൊസങ്കടി, വെൽഫയർ പാർടി ജില്ലാ കമിറ്റി അംഗം അബ്ദുൽ ലത്വീഫ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ശാനിഫ് മൊഗ്രാൽ, നാഷണൽ വിമൻസ് ഫ്രണ്ട്‌ ജില്ലാ പ്രസിഡൻ്റ് ഒ ടി നഫീസത് ടീചർ, വിമൻ ഇന്ത്യ ജില്ലാ പ്രസിഡൻ്റ് ഖമറുൽ ഹസീന, നാഷണൽ വിമൻസ് ഫ്രണ്ട്‌ ജില്ലാ സെക്രടറി ഫൗസിയ ടീചർ സംസാരിച്ചു.


Keywords: Kerala, News, Kasaragod, Top-Headlines, Popular front of India, March, Politics, Video, Unity March and General Assembly of the Popular Front of India.
< !- START disable copy paste -->


Post a Comment