Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് News, Kerala, Police, arrest, Crime, Killed, Death, Police, Top-Headlines

നാഗര്‍കോവില്‍: (www.kasargodvartha.com 08.02.2021) മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് തിരുവട്ടാറിന് സമീപമാണ് സംഭവം. മേക്കാമണ്ഡപം ഉമ്മന്‍കോട് സ്വദേശി നെല്‍സന്റെ ഭാര്യ മേരിജയ(45) ആണ് മരിച്ചത്. മേരിജയ റേഷന്‍ കടയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ഉമ്മന്‍കോട് കുളത്തിന് സമീപം സംഭവം നടന്നത്. 

വീട്ടമ്മയെ കൊലപ്പെടുത്തിയ ഉമ്മന്‍കോട് സ്വദേശി മെര്‍ലിന്‍ ജപരാജിനെ (40) നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ജപരാജ് മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മേരിജയ തട്ടിമാറ്റുന്നതിനിടെ മേരിജയ കുളത്തില്‍ വീണു. നിലവിളിച്ചതോടെ മെര്‍ലിന്‍ ജപരാജ് കുളത്തില്‍ ചാടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരാണ് രണ്ടുപേരെയും കരയ്ക്കെത്തിച്ചത്. അപ്പോഴേക്കും മേരിജയ മരിച്ചു. തിരുവട്ടാര്‍ പൊലീസ് സ്ഥലത്തെത്തി മെര്‍ലിന്‍ ജപരാജിനെ അറസ്റ്റുചെയ്തു.

News, Kerala, Police, arrest, Crime, Killed, Death, Police, Top-Headlines, The thief killed the woman while attempting chain snatching

Keywords: News, Kerala, Police, arrest, Crime, Killed, Death, Police, Top-Headlines, The thief killed the woman while attempting chain snatching

Post a Comment