Join Whatsapp Group. Join now!
Aster MIMS 10/10/2023

പെൺകുട്ടി ഒരുക്കിയത് ഞെട്ടിക്കുന്ന തിരക്കഥ; രാത്രി മുഴുവൻ ഒറ്റയ്ക്ക് കാട്ടിനുള്ളിൽ, തട്ടിക്കൊണ്ട് പോയതാണെന്ന് പ്രചരിപ്പിച്ചു; വിദഗ്ധ ചോദ്യം ചെയ്യലിനൊടുവിൽ ആന്റി ക്ലൈമാക്സ്

The girl prepared the shocking screenplay; In the woods alone all night, propagated as kidnapped#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 27.02.2021) സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളിൽ ഉപേക്ഷിച്ചെന്ന സംഭവത്തിന് ആന്റി ക്ലൈമാക്സ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ല, താൻ തന്നെ ഇങ്ങനെയൊരു നാടകം ആസൂത്രണം ചെയ്തതാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഹോം വർക് ചെയ്യാത്തതിന് വീട്ടുകാരുടെ ശാസന പേടിച്ചാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടി പറഞ്ഞത്. കാർവാർ യല്ലാപൂർ താലൂകിലാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.

ഹോംവർക് ചെയ്യുന്നതിൽ മടി കാണിക്കുന്നതിന് പെൺകുട്ടിയെ അമ്മ സ്ഥിരമായി വഴക്ക് പറയാറുണ്ടായിരുന്നു. ബുധനാഴ്ച സ്‌കൂൾ ടീചറെ ഫോണിൽ വിളിച്ചു അമ്മ മകളുടെ ഹോം വർകിന്റെ കാര്യം തിരക്കി. എന്നാൽ ഹോംവർക് പകുതി മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ടീചർ പറഞ്ഞു. ഹോംവർക് ചെയ്യാത്തതിന് വീട്ടിലെത്തിയാൽ തല്ല് കൊള്ളുകയും വഴക്ക് കേൾക്കേണ്ടി വരികയും ചെയ്യുമെന്ന് പേടിച്ചതായി പെൺകുട്ടി പറഞ്ഞു.

The girl prepared the shocking screenplay; In the woods alone all night, propagated as kidnapped

അതിനാൽ ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോവാതെ അടുത്തുള്ള വനത്തിലേക്ക് പോയി. ആ രാത്രി മുഴുവൻ വനത്തിനുള്ളിൽ താമസിച്ചു. വീട്ടുകാർ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അർദ്ധ രാത്രി ആയപ്പോൾ വനത്തിനുള്ളിൽ പേടിച്ചു വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു. അതിനായി തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തു. ലെഗിൻ ഉപയോഗിച്ച് സ്വയം കാലുകൾ കെട്ടി. മുഖപടം വായിക്കുള്ളിലേക്ക് തള്ളുകയും കൈകൾ കെട്ടുകയും ചെയ്തു. വനത്തിന് സമീപത്തൂടെ ബൈക് പോവുന്നത് കണ്ടപ്പോൾ അലറി വിളിച്ചു. ശ്രദ്ധയിൽ പെട്ട ബൈക്കുകാരനോട് തട്ടിക്കൊണ്ട് പോയതായി പറഞ്ഞു. അവർ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി. വീട്ടുകാരോടും ഇത് തന്നെ ആവർത്തിച്ചു. തട്ടിക്കൊണ്ടുപോയവരെ കുറിച്ച് വെളിപ്പെടുത്തിയാൽ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ നാട്ടിൽ പ്രചരിക്കുകയും നാട്ടുകാർ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഭയാശങ്കരാവുകയും ചെയ്തിരുന്നു. അത് കൊണ്ട് കേസ് വിശദമായി പരിശോധിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. അതിനായി പെൺകുട്ടിയെ വിദഗ്ധമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. ഡെപ്യൂടി പൊലീസ് സൂപ്രണ്ട് രവി നായിക്, പൊലീസ് ഇൻസ്പെക്ടർ സുരേഷ് യല്ലൂർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Keywords: Karnataka, News, Mangalore, Top-Headlines, Girl, Student, Kidnap, Drama, Police, Case, Fake, The girl prepared the shocking screenplay; In the woods alone all night, propagated as kidnapped.
< !- START disable copy paste -->


Post a Comment